image

4 Jan 2026 3:52 PM IST

IPO

ഐപിഒയുമായി ഭാരത് കോക്കിംഗ് കോള്‍ ലിമിറ്റഡ്

MyFin Desk

ഐപിഒയുമായി ഭാരത് കോക്കിംഗ് കോള്‍ ലിമിറ്റഡ്
X

Summary

പുതിയ വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള നിക്ഷേപകരുടെ താല്‍പ്പര്യം അളക്കാനുള്ള ആദ്യ ലിറ്റ്മസ് ടെസ്റ്റായിരിക്കും ഈ മെഗാ ഇഷ്യൂ


കോള്‍ ഇന്ത്യയുടെ ഭാരത് കോക്കിംഗ് കോള്‍ ലിമിറ്റഡ് ഐപിഒയുമായി ദലാല്‍ സ്ട്രീറ്റിലേക്കെത്തുന്നു. ജനുവരി 9ന് ഐപിഒ, സബ്‌സ്‌ക്രിപ്ഷനായി തുറക്കും.പുതിയ വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള നിക്ഷേപകരുടെ താല്‍പ്പര്യം അളക്കാനുള്ള ആദ്യ ലിറ്റ്മസ് ടെസ്റ്റായിരിക്കും ഈ മെഗാ ഇഷ്യൂ.

പൂര്‍ണ്ണമായുംഓഫര്‍ ഫോര്‍ സെയില്‍ വഴി എത്തുന്ന ഈ ഐപിഒയില്‍, മാതൃകമ്പനിയായ കോള്‍ ഇന്ത്യ 46.57 കോടി ഇക്വിറ്റി ഓഹരികളാണ് വിറ്റഴിക്കുന്നത്. ഏകദേശം 1,300 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

ആങ്കര്‍ ഇന്‍വെസ്റ്റര്‍ ബിഡ്ഡിംഗ് ജനുവരി 8ന് ആരംഭിക്കും. 9ന് ഐപിഒ സബ്‌സ്‌ക്രിപ്ഷനായി തുറക്കും.13ന് ഇഷ്യൂ അവസാനിക്കും. ഇന്ത്യയിലെ കോക്കിംഗ് കോള്‍ ഉല്‍പ്പാദനത്തിന്റെ 58 ശതമാനവും കൈകാര്യം ചെയ്യുന്ന ഏക പൊതുമേഖലാ സ്ഥാപനമാണിത്.

സ്റ്റീല്‍, പവര്‍ സെക്ടറുകളിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം കമ്പനിക്ക് അനുകൂല ഘടകമാണ്.കോള്‍ ഇന്ത്യയുടെ നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കായി 10 ശതമാനം ക്വാട്ട മാറ്റിവെച്ചിട്ടുണ്ട്. അതായത്, ജനുവരി 1-നോ അതിനുമുമ്പോ നിങ്ങളുടെ കയ്യില്‍ കോള്‍ ഇന്ത്യ ഓഹരികള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഈ പ്രത്യേക വിഭാഗത്തിലൂടെ അപേക്ഷിക്കാം.കമ്പനിയുടെ പ്രൈസ് ബാന്‍ഡ്, ലോട്ട് സൈസ് തുടങ്ങിയ നിര്‍ണ്ണായക വിവരങ്ങള്‍ ജനുവരി 5-ന് പുറത്തുവിടും.