image

20 Jan 2024 9:49 AM GMT

IPO

ബ്രിസ്ക് ടെക്നോവിഷൻ ഐപിഒ ജനുവരി 23-ന് തുടക്കം

MyFin Desk

Brisk Technovision will hit the market with an IPO on January 23
X

Summary

  • ജനുവരി 25-ന് ഇഷ്യൂ അവസാനിക്കും
  • ഓഹരിയൊന്നിന് 156 രൂപയാണ് ഇഷ്യൂ വില
  • ഒരു ലോട്ടിൽ 800 ഓഹരികൾ


ഇന്ത്യയിലെ കോർപ്പറേറ്റ് ക്ലയന്റുകൾക്ക് ഇൻഫർമേഷൻ ടെക്‌നോളജി സൊല്യൂഷനുകൾ നൽകുന്ന ബ്രിസ്ക് ടെക്നോവിഷൻ ഐപിഒ യുമായി ജനുവരി 23-ന് വിപണിയിലെത്തും. ഇഷ്യൂവിലൂടെ 8 ലക്ഷം ഓഹരികൾ നൽകി 12.48 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇഷ്യൂ മുഴുവനും ഓഫർ ഫോർ സെയിൽ മാത്രമാണ്.

ജനുവരി 25-ന് ഇഷ്യൂ അവസാനിക്കും. ഓഹരികളുടെ അലോട്ട്മെന്റ് 29ന് പൂർത്തിയാവും. ജനുവരി 31ന് ഓഹരികൾ ബിഎസ്ഇ എസ്എംഇ യിൽ ലിസ്റ്റ് ചെയ്യും.

പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 156 രൂപയാണ് ഇഷ്യൂ വില. ഒരു ലോട്ടിൽ 800 ഓഹരികളാണുള്ളത്. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 124,800 രൂപയാണ്.

ഇഷ്യൂവിൽ നിന്ന് കമ്പനിക്ക് യാതൊരു തുകയും ലഭിക്കില്ല. എല്ലാ തുകയും ഓഹരികൾ വിൽക്കുന്ന ഉടമകൾക്ക് ലഭിക്കും.

ശങ്കരനാരായണൻ രാമസുബ്രഹ്മണ്യൻ, ഗണപതി ചിത്തരഞ്ജൻ കെനക്രെ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

2007ൽ സ്ഥാപിതമായ ബ്രിസ്ക് ടെക്നോവിഷൻ ലിമിറ്റഡ് ഇന്ത്യയിലെ കോർപ്പറേറ്റ് ക്ലയന്റുകൾക്ക് വിവരസാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിൽ വൈദഗ്ദ്ധ്യമുള്ള കമ്പനിയാണ്.

ഇന്ത്യൻ കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് സെർവറുകൾ, ഡെസ്‌ക്‌ടോപ്പുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവായും മൂന്നാം കക്ഷി ഹാർഡ്‌വെയർ ഉൽപ്പന്നങ്ങൾ, മൂന്നാം കക്ഷി സോഫ്‌റ്റ്‌വെയറുകൾ വിതരണം ചെയ്യുന്നതാണ് കമ്പനിയുടെ പ്രധാന ബിസിനസ്. കൂടാതെ, ഡാറ്റാ സെന്ററുകളുടെ രൂപകൽപ്പന, വിതരണം, ഇൻസ്റ്റാളേഷൻ, എന്റർപ്രൈസ് നെറ്റ്‌വർക്കിംഗ് മാനേജ്‌മെന്റ്, ഇമെയിൽ മാനേജ്‌മെന്റ്, സിസ്റ്റം ഇന്റഗ്രേഷൻ, ഹാർഡ്‌വെയർ, സിസ്റ്റം മെയിന്റനൻസ്, മോണിറ്ററിംഗ്, നിയന്ത്രിത സേവനങ്ങൾ എന്നിവയ്ക്കായി വാർഷിക മെയിന്റനൻസ് കരാറുകൾ (AMC) എന്നിവയുൾപ്പെടെയുള്ള മറ്റ് സേവനങ്ങളും കമ്പനി നൽകുന്നുണ്ട്.

സരസ്വത് ബാങ്ക്, ഇപ്‌ക ലബോറട്ടറീസ്, ഡിഎൻഎസ് ബാങ്ക്, അംബർനാഥ് ജയ്ഹിന്ദ് കോ ഓപ് ബാങ്ക്, ഭാരത് ഗിയേഴ്‌സ്, എസ്‌വിസി ബാങ്ക്, ഐനോക്‌സ് എയർ പ്രോഡക്‌ട്‌സ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സിറോ, വോക്‌ഹാർഡ്, സൊരാസ്ട്രിയൻ ബാങ്ക്, ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂ ബോംബെ ഹോസ്പിറ്റൽ എന്നിവ കമ്പനിയുടെ ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു.

ഐപിഒയുടെ ലീഡ് മാനേജർ സൺ ക്യാപിറ്റൽ അഡൈ്വസറി സർവീസസ്, ഇഷ്യുവിന്റെ രജിസ്ട്രാർ കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ്.