image

6 April 2024 8:46 AM GMT

IPO

ഡിസിജി കേബിൾസ് ആൻഡ് വയേഴ്സ് ഐപിഒ ഏപ്രിൽ 8-ന്

MyFin Desk

ഡിസിജി കേബിൾസ് ആൻഡ് വയേഴ്സ് ഐപിഒ ഏപ്രിൽ 8-ന്
X

Summary

  • ഇഷ്യൂ ഏപ്രിൽ 10-ന് അവസാനിക്കും
  • ഓഹരിയൊന്നിന് 100 രൂപയാണ് ഇഷ്യൂ വില
  • ഒരു ലോട്ടിൽ 1200 ഓഹരികൾ


കോപ്പർ കേബിളുകളും വയറുകളും നിർമിക്കുന്ന ഡിസിജി കേബിൾസ് ആൻഡ് വയറസ് ഐപിഒ ഏപ്രിൽ 8-ന് ആരംഭിക്കും. ഇഷ്യൂ വഴി 49.99 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

ഇഷ്യൂ ഏപ്രിൽ 10-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 12ന് പൂർത്തിയാവും. വെള്ളിയാഴ്ച അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓഹരികൾ ഏപ്രിൽ 16ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 100 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1200 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 120,000 രൂപയാണ്. ഇഷ്യൂ തുക കെട്ടിട നിർമ്മാണത്തിനുള്ള ചെലവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ, ഇഷ്യൂ ചെലവുകൾ എന്നിവയ്ക്കായി ഉപയോഗിക്കും.

ദേവാങ് പട്ടേൽ, ഹർഷദ്ഭായ് പട്ടേൽ, ഉഷാബെൻ പട്ടേൽ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

2017 ൽ സ്ഥാപിതമായി കമ്പനി ഇന്ത്യയിലെ ട്രാൻസ്ഫോർമർ നിർമ്മാതാക്കൾക്കായി കോപ്പർ കേബിളുകളും വയറുകളും നിർമ്മിക്കുന്നു. കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ കോപ്പർ സ്ട്രിപ്പുകൾ, ചതുരാകൃതിയിലുള്ളതും വൃത്താകൃതിയിലുള്ളതുമായ പേപ്പർ ആവരണമുള്ള കോപ്പർ സ്ട്രിപ്പുകൾ, കൂടാതെ മൾട്ടിപ്പിൾ പേപ്പർ കവേർഡ് കോപ്പർ കണ്ടക്ടറുകളും കണക്ഷൻ കേബിളുകളും, വയറുകൾ (ക്രാഫ്റ്റ്/ക്രേപ്പ്/നോമെക്സ്/മൈക്ക), ബെയർ കോപ്പർ വയറുകളും സ്ട്രിപ്പുകളും, കോപ്പർ ടേപ്പുകളും ഫൈബർ ഗ്ലാസ് കോപ്പർ എന്നിവ ഉൾപ്പെടുന്നു. കമ്പനിക്ക് അഹമ്മദാബാദിലെ ഒധവിൽ മൂന്ന് നിർമ്മാണ യൂണിറ്റുകളുണ്ട്.

ഇൻ്ററാക്ടീവ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡാണ് ഐപിഒയുടെ ലീഡ് മാനേജർ, ബിഗ്‌ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് രജിസ്ട്രാർ.