image

20 April 2024 8:04 AM GMT

IPO

53.90 കോടി ലക്ഷ്യമിട്ട് എംഫോഴ്‌സ് ഓട്ടോടെക് ഐപിഒ

MyFin Desk

53.90 കോടി ലക്ഷ്യമിട്ട് എംഫോഴ്‌സ് ഓട്ടോടെക് ഐപിഒ
X

Summary

  • ഇഷ്യൂ ഏപ്രിൽ 25-ന് അവസാനിക്കും
  • ഓഹരിയുടെ പ്രൈസ് ബാൻഡ് 93-98 രൂപ
  • ഒരു ലോട്ടിൽ 1200 ഓഹരികൾ


വാഹനങ്ങൾക്കുള്ള ഡ്രൈവ്ട്രെയിൻ ഭാഗങ്ങളുടെ നിർമാതാക്കളായ എംഫോഴ്‌സ് ഓട്ടോടെക് (Emmforce Autotech) ഐപിഒ ഏപ്രിൽ 23-ന് ആരംഭിക്കും. ഇഷ്യൂ വിലൂടെ 55 ലക്ഷം ഓഹരികൾ നൽകി 53.90 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 93-98 രൂപയാണ്. കുറഞ്ഞത് 1200 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 117,600 രൂപയാണ്. ഇഷ്യൂ ഏപ്രിൽ 25-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 26-ന് പൂർത്തിയാവും. ഓഹരികൾ ബിഎസ്ഇ എസ്എംഇ യിൽ ഏപ്രിൽ 30-ന് ലിസ്റ്റ് ചെയ്യും.

അശോക് മേത്ത, നീതു മേത്ത, അസീസ് മേത്ത എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ. എംഫോഴ്‌സ് ഓട്ടോടെക് ഐപിഒ ആങ്കർ നിക്ഷേപകരിൽ നിന്ന് 15.35 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.

ഇഷ്യൂ തുക കമ്പനിയുടെ ഉപസ്ഥാപനമായ എംഫോഴ്‌സ് മൊബിലിറ്റി സൊല്യൂഷൻസിൽ (ഇഎംഎസ്‌പിഎൽ) ഇക്വിറ്റി അല്ലെങ്കിൽ കടത്തിൻ്റെ രൂപത്തിലുള്ള നിക്ഷേപം, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

2012-ൽ സ്ഥാപിതമായി എംഫോഴ്‌സ് ഓട്ടോടെക് വാഹനങ്ങൾക്കായുള്ള ഡ്രൈവ്ട്രെയിൻ ഭാഗങ്ങളുടെ നിർമ്മാതാവും കയറ്റുമതിക്കാരുനുമാണ്. കമ്പനിയുടെ ഉൽപ്പന്ന പട്ടികയിൽ ഡിഫറൻഷ്യൽ ഹൌസിങ്ങുകൾ, ഡിഫറൻഷ്യൽ ലോക്കുകൾ, ഡിഫറൻഷ്യൽ കവറുകൾ, 4WD ലോക്കിംഗ് ഹബ്ബുകൾ, സ്പിൻഡിൽസ്, ആക്‌സിലുകൾ, ഷാഫ്റ്റുകൾ, ഗിയർ ഷിഫ്റ്ററുകൾ, ഡിഫറൻഷ്യൽ സ്പൂളുകൾ, ഡിഫറൻഷ്യൽ ടൂളുകൾ, പ്രധാനമായും 4WD വാഹങ്ങൾക്കുള്ള ഉയർന്ന പെർഫോമൻസ് റേസിംഗുകൾക്കായുള്ള വിവിധ ഫോർജ്ഡ്/കാസ്റ്റ് ഡിഫറൻഷ്യൽ ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. കമ്പനിയുടെ നിർമ്മാണ കേന്ദ്രം ഹിമാചൽ പ്രദേശിലെ ബദ്ദിയിലാണ്.

ബീലൈൻ ക്യാപിറ്റൽ അഡ്വൈസേഴ്‌സാണ് ഐപിഒയുടെ ലീഡ് മാനേജർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.