image

16 April 2024 10:35 AM GMT

IPO

ഫാൽക്കൺ കൺസെപ്റ്റ്‌സ് ഐപിഒ ഏപ്രിൽ 19-ന്

MyFin Desk

ഫാൽക്കൺ കൺസെപ്റ്റ്‌സ് ഐപിഒ ഏപ്രിൽ 19-ന്
X

Summary

  • ഇഷ്യൂ ഏപ്രിൽ 23-ന് അവസാനിക്കും
  • ഓഹരിയൊന്നിന് 62 രൂപയാണ് ഇഷ്യൂ വില
  • ഒരു ലോട്ടിൽ 2000 ഓഹരികൾ


ഫേസഡ് സിസ്റ്റങ്ങളുടെ ഇൻസ്റ്റാളേഷൻ വർക്കുകളിൽ ഏർപ്പെട്ടിരിക്കുന്ന ഫാൽക്കൺ കൺസെപ്റ്റ്‌സ് ഐപിഒ ഏപ്രിൽ 19-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 19.5 ലക്ഷം ഓഹരികൾ നൽകി 12.09 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 62 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 2000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 124,000 രൂപയാണ്. ഇഷ്യൂ ഏപ്രിൽ 23-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 24-ന് പൂർത്തിയാവും. ഓഹരികൾ ബിഎസ്ഇ എസ്എംഇയിൽ ഏപ്രിൽ 26-ന് ലിസ്റ്റ് ചെയ്യും.

ഏക്താ സേത്ത്, ത്രിഭുവൻ സേത്ത്, പൃഥ്വി സേത്ത് എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക ഫേസഡ് ഘടനാപരമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ചെലവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

നാവിഗൻ്റ് കോർപ്പറേറ്റ് അഡ്വൈസേഴ്സ് ലിമിറ്റഡാണ് ഐപിഒയുടെ ലീഡ് മാനേജർ. ബീറ്റൽ ഫിനാൻഷ്യൽ ആൻഡ് കമ്പ്യൂട്ടർ സർവീസസ് ആണ് രജിസ്ട്രാർ.

2018-ൽ സ്ഥാപിതമായ ഫാൽക്കൺ കൺസെപ്റ്റ്സ് ഫേസഡ് സിസ്റ്റങ്ങളുടെ ആസൂത്രണം, ഡിസൈൻ, ഫാബ്രിക്കേഷൻ, ഇൻസ്റ്റാളേഷൻ എന്നിവ കൈകാര്യം ചെയ്യുന്ന കമ്പനിയാണ്.

അൾട്രാവയലറ്റ് രശ്മികൾ, ആസിഡ് മഴ, പൊടി, ശബ്ദം എന്നിവയെ പ്രതിരോധിക്കുന്ന ഫേസഡ് സിസ്റ്റങ്ങൾ കമ്പനി നൽകുന്നു. കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ഗ്ലേസിംഗ്/കർട്ടൻ ഭിത്തികൾ, അലുമിനിയം വാതിലുകളും ജനലുകളും, സ്കൈലൈറ്റുകൾ, മേലാപ്പുകൾ, ഫ്രെയിംലെസ്സ് ഗ്ലേസിംഗ്, എംഎസ് ഘടനകൾ, സ്റ്റോൺ ക്ലാഡിംഗ്, മെറ്റൽ ക്ലാഡിംഗ്, റൂഫിംഗ് എന്നിവയും ഉൾപ്പെടുന്നു. ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, പഞ്ചാബ്, ഡൽഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് കമ്പനി സേവനങ്ങൾ നൽകിയിട്ടുണ്ട്.