image

18 Nov 2023 4:59 PM IST

IPO

500 കോടി സ്വരൂപിക്കാൻ ഗന്ധർ ഓയിൽ

MyFin Desk

gandhar oil to raise 500 crores
X

Summary

  • നവംബർ 22-ന് ആരംഭിക്കുന്ന ഇഷ്യൂ 24-ന് അവസാനിക്കും
  • ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് 160-169 രൂപ
  • ഒരു ലോട്ടിൽ 88 ഓഹരികൾ


ആരോഗ്യ സംരക്ഷണ വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കും വേണ്ടിയുള്ള വൈറ്റ് ഓയിൽ നിർമിക്കുന്ന പ്രമുഖ കമ്പനിയായ ഗന്ധർ ഓയിൽ ഇഷ്യൂ നവംബർ 22-ന് ആരംഭിച്ച് 24-ന് അവസാനിക്കും. ഇഷ്യൂ വലുപ്പമായ 500.69 കോടി രൂപയിൽ 302 കോടി രൂപ വിലമതിക്കുന്ന 1.79 കോടി ഓഹരികളുടെ പുതിയ ഇഷ്യൂവും 198.69 കോടി രൂപയുടെ 1.18 കോടി ഓഹരികൾ വിൽക്കുന്ന ഓഫർ ഫോർ സൈലും ഉൾപ്പെടുന്നു.

ഇഷ്യൂവിനെ കുറിച്ച് :

രണ്ട് രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 160-169 രൂപയാണ്. കുറഞ്ഞത് 88 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,872 രൂപ. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (1,232 ഓഹരികൾ), തുക 208,208 രൂപ. ബിഎൻഐഐക്ക് കുറഞ്ഞത് 68 ലൊട്ടുകൾ വാങ്ങണം (5,984 ഓഹരികൾ), തുക 1,011,296 രൂപ.

ഓഹരിയുടെ അലോട്ട്‌മെന്റ് 30-ന് പൂർത്തിയാവും. അർഹതപ്പെട്ട നിക്ഷേപകർക്കുള്ള ഓഹരികൾ ഡിസംബർ 5-ന് ഡീമാറ്റ് അക്കൗണ്ടിൽ എത്തും. ഓഹരികൾ ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ ഡിസംബർ 5-ന് ലിസ്റ്റ് ചെയ്യും.

ഇഷ്യൂ വഴി ലഭിക്കുന്ന തുകയുടെ ഭൂരിഭാഗവും കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കായി ഉപയോഗിക്കും. കൂടാതെ, ടെക്‌സോളിന് ലഭിച്ച 22.71 കോടി രൂപയുടെ കടം തിരിച്ചടയ്ക്കും. സിൽവാസ പ്ലാന്റിലെ ഓട്ടോമോട്ടീവ് ഓയിലിന്റെ ശേഷി വികസിപ്പിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും സിവിൽ ജോലികൾക്കുമായി 27.73 കോടി രൂപ ചെലവഴിക്കും.

കമ്പനിയെ കുറിച്ച് :

ഗന്ധർ ഓയിൽ, ഡിവിയോൾ ബ്രാൻഡിന് കീഴിൽ വ്യക്തിഗത പരിചരണം, ആരോഗ്യ സംരക്ഷണം, പെർഫോമൻസ് ഓയിലുകൾ (പിഎച്പിഓ), ലൂബ്രിക്കന്റുകൾ, പ്രോസസ്സ് ആൻഡ് ഇൻസുലേറ്റിംഗ് ഓയിൽ (പിഐഓ) എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു.

350-ൽ പരം ഉത്പന്നങ്ങളുടെ നിർമാതാക്കളായ കമ്പനി പ്രോക്ടർ ആൻഡ് ഗാംബിൾ (പി ആൻഡ് ജി), യൂണിലിവർ, മാരികോ, ഡാബർ, എൻക്യൂബ്, പതഞ്ജലി ആയുർവേദ്, ബജാജ് കൺസ്യൂമർ കെയർ, ഇമാമി, അമൃതാഞ്ജൻ ഹെൽത്ത്‌കെയർ എന്നിവയുൾപ്പെടെ നിരവധി ആഭ്യന്തര, ആഗോള ഉപഭോക്താക്കളുമായി കമ്പനിക്ക് വ്യാപാര ബന്ധമുണ്ട്.

കൺസ്യൂമർ ഗുഡ്‌സ്, ഹെൽത്ത്‌കെയർ, ഓട്ടോമോട്ടീവ്, ഇൻഡസ്ട്രിയൽ, പവർ, ടയർ, റബ്ബർ തുടങ്ങിയ മേഖലകളിലെ വിവിധ ഉൽപ്പന്നങ്ങൾക്ക് ആവശ്യമായ വൈറ്റ് ഓയിൽ കമ്പനി നൽകി വരുന്നു. ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിലായി 3500 ഉപഭോക്താക്കൾ കമ്പനിക്കുണ്ട്.

സാമ്പത്തികം :

കമ്പനിയുടെ പ്രവർത്തന വരുമാനം 2022 സാമ്പത്തിക വർഷത്തെ 3,543.3 കോടി രൂപയിൽ നിന്ന് 23 സാമ്പത്തിക വർഷത്തിൽ 15.13 ശതമാനം വർധിച്ച് 4,079.4 കോടി രൂപയായി. ഇതേ കാലയളവിൽ അറ്റാദായം 163.58 കോടി രൂപയിൽ നിന്ന് 30.3 ശതമാനം ഉയർന്ന് 213.17 കോടി രൂപയായി കമ്പനി രേഖപ്പെടുത്തിയിരുന്നു.

ഐസിഐസിഐ സെക്യൂരിറ്റീസ്, നുവാമ വെൽത്ത് മാനേജ്‌മെന്റ്, എന്നിവരാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.