image

7 Dec 2025 5:01 PM IST

IPO

സുവര്‍ണാവസരവുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഐ.പി.ഒ

MyFin Desk

സുവര്‍ണാവസരവുമായി   ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഐ.പി.ഒ
X

Summary

വെയ്ക്ക് ഫിറ്റ് ഇന്നവേഷന്‍, കൊറോണ റെമഡീസ് എന്നിവയും മെയിന്‍ ബോര്‍ഡ് ഐപിഒകളിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്


ഷെയര്‍ഹോള്‍ഡര്‍ ക്വാട്ട വഴി നിക്ഷേപകര്‍ക്ക് സുവര്‍ണാവസരവുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസേറ്റ് മാനേജ്മെന്റിന്റെ ഐപിഒ. നിക്ഷേപക റഡാറിലേക്ക് കമ്പനിയുടെ പ്രാഥമിക ഓഹരി വില്‍പ്പന. മെയിന്‍ബോര്‍ഡിലും എസ്.എം.ഇ. വിഭാഗത്തിലുമായാണ് 13 പുതിയ ഐ.പി.ഒകള്‍ പുതിയ വാരം വിപണിയിലെത്തുന്നത്.

ഐസിഐസിഐയ്ക്ക് പുറമെ വെയ്ക്ക് ഫിറ്റ് ഇന്നവേഷന്‍, കൊറോണ റെമഡീസ് എന്നിവയാണ് മെയിന്‍ ബോര്‍ഡ് ഐപിഒകളിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. അതേസമയം, ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസേറ്റ് മാനേജ്മെന്റ് ഐപിഒയാണ്.

ഐ.പി.ഒ.യുടെ മൊത്തം ഇഷ്യു സൈസിന്റെ 5% അതായത് 24.48 ലക്ഷം ഓഹരികള്‍, ഐ.സി.ഐ.സി.ഐ ബാങ്കിന്റെ നിലവിലുള്ള ഇക്വിറ്റി ഓഹരി ഉടമകള്‍ക്കായി പ്രത്യേകം മാറ്റിവെച്ചിരിക്കുകയാണ്. ഈ റിസര്‍വേഷന്‍ വഴി 1,300 കോടിയുടെ മൂല്യമാണ് നിക്ഷേപകര്‍ക്കായി നീക്കിവെച്ചിരിക്കുന്നത്.സാധാരണ റീട്ടെയില്‍ വിഭാഗത്തില്‍ 50 മടങ്ങിലധികം ഓവര്‍സബ്സ്‌ക്രിപ്ഷന്‍ വരാനും, അലോട്ട്‌മെന്റ് കിട്ടാനുള്ള സാധ്യത 2% ആയി കുറയാനും സാധ്യതയുണ്ട്.

എന്നാല്‍ ഈ ഷെയര്‍ഹോള്‍ഡര്‍ ക്വാട്ടയില്‍ മത്സരം കുറവാണ്. ഇത് അലോട്ട്‌മെന്റ് സാധ്യത 2 മുതല്‍ 5 ഇരട്ടി വരെ വര്‍ദ്ധിപ്പിക്കും! ഈ ഷെയര്‍ഹോള്‍ഡര്‍ ക്വാട്ട ഒരു ഗെയിം ചേഞ്ചറാണ്! നിലവില്‍ ഡിമാറ്റ് അക്കൗണ്ടില്‍ ബാങ്കിന്റെ ഒരൊറ്റ ഓഹരിയെങ്കിലും ഉണ്ടെങ്കില്‍ ഐ.പി.ഒയുടെ ഭാഗമാവാം.

അതായത് നിക്ഷേപകര്‍ക്ക് ബാങ്ക് ഷെയര്‍ഹോള്‍ഡര്‍ ക്വാട്ട വഴിയും റീട്ടെയില്‍ വിഭാഗം വഴിയും അപേക്ഷ നല്‍കാനും സാധിക്കും. ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് മേഖലയെത്തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ഒരു വമ്പന്‍ ഐ.പി.ഒ ആണിതെന്നാണ് വിലയിരുത്തല്‍.