27 Nov 2025 3:34 PM IST
Summary
ഇന്ത്യയിലെ രണ്ടാമത്തെ വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ്
ഡിസംബറില്‍ ഐപിഒ ആരംഭിക്കുന്നതിന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസെറ്റ് മാനേജ്മെന്റിന് സെബിയുടെ അനുമതി ലഭിച്ചു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ്.
ഐപിഒ ഡിസംബര്‍ രണ്ടാം വാരമായിരിക്കും ആരംഭിക്കുക. ഡിസംബര്‍ 19-ഓടെ ലിസ്റ്റ് ചെയ്യാനാണ് സാധ്യത.ഐപിഒ വഴി ഏകദേശം 12 ബില്യണ്‍ ഡോളര്‍ മുതല്‍ 12.5 ബില്യണ്‍ ഡോളര്‍വരെ ഫണ്ട് സമാഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഐസിഐസിഐ ബാങ്കും ബ്രിട്ടനിലെ പ്രൂഡന്‍ഷ്യല്‍ ജഹരയും സംയുക്തമായി നടത്തുന്ന സംരംഭമാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ്. 1998-ല്‍ ആരംഭിച്ച ഈ കൂട്ടായ്മയ്ക്ക് 26 വര്‍ഷം പഴക്കമുണ്ട്.പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ ആയിട്ടായിരിക്കും ഓഹരി വില്‍പ്പന. അതായത് ഐപിഒ വഴി പണം സമാഹരിക്കുന്നത് കമ്പനിക്കുവേണ്ടിയല്ല, മറിച്ച് ഓഹരി വില്‍ക്കുന്ന പ്രൂഡന്‍ഷ്യല്‍ ജഹരക്ക് വേണ്ടിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
