image

21 March 2024 11:43 AM GMT

IPO

25.35 കോടി സ്വരൂപിക്കാൻ നമൻ ഇൻ-സ്റ്റോർ ഐപിഒ

MyFin Desk

naman in-store (india) ipo on march 22
X

Summary

  • ഇഷ്യൂ മാർച്ച് 27-ന് അവസാനിക്കും
  • പ്രൈസ് ബാൻഡ് 84-89 രൂപ
  • ഒരു ലോട്ടിൽ 1600 ഓഹരികൾ


റീട്ടെയിൽ ഫർണിച്ചർ കമ്പനിയായ നമൻ ഇൻ-സ്റ്റോർ (ഇന്ത്യ) ഐപിഒ മാർച്ച് 22-ന് ആരംഭിക്കും. ഇഷ്യൂ വഴി 28.48 ലക്ഷം ഓഹരികൾ നൽകി 25.35 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

ഇഷ്യൂ മാർച്ച് 27-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 28-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ എമെർജിൽ ഏപ്രിൽ രണ്ടിന് ലിസ്റ്റ് ചെയ്യും. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 84-89 രൂപ. കുറഞ്ഞത് 1600 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 142,400 രൂപ.

രാജു പലേജ, ഭാവിക പലേജ, ജയ് ഷാ, മെഹുൽ നായിക്, അബ്ദുൾ ഷാഹിദ് ഷെയ്ഖ് എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

ഇഷ്യൂ തുക എംഐഡിസിയിലെ ബുട്ടിബോറിയിൽ പാട്ടത്തിന് ഭൂമി ഏറ്റെടുക്കുന്നത്തിനുള്ള ചെലവ്, നിലവിലുള്ള നിർമ്മാണ സൗകര്യങ്ങളുടെ മാറ്റൽ, ഫാക്ടറി കെട്ടിടത്തിൻ്റെ നിർമ്മാണം. പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കയി ഉപയോഗിക്കും.

2010-ൽ സ്ഥാപിതമായ നമാൻ ഇൻ-സ്റ്റോർ (ഇന്ത്യ) വിവിധ വ്യവസായങ്ങൾക്കും റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്കും ഫർണിച്ചർ ആൻഡ് ഫിറ്റിംഗ്സ് സഹായങ്ങൾ നൽകുന്ന കമ്പനിയാണ്.

ഓഫീസുകൾ, ബ്യൂട്ടി സലൂണുകൾ, പരിമിതമായ സ്ഥലമുള്ള അടുക്കളകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾക്കുള്ള ഷെൽവിംഗ് സൊല്യൂഷനുകൾ എന്നിവയ്ക്കായി മോഡുലാർ ഫർണിച്ചറുകൾ കമ്പനി നിർമിച്ചു നൽകുന്നു.

കിയോസ്‌കുകൾ, കംപ്ലീറ്റ് സ്റ്റോറുകൾ, കൗണ്ടർടോപ്പ് യൂണിറ്റുകൾ (CTU), കൗണ്ടർടോപ്പ് ഡിസ്‌പ്ലേ യൂണിറ്റുകൾ (CDU), പോയിൻ്റ് ഓഫ് സെയിൽ മെർച്ചൻഡൈസിംഗ് (POSM) തുടങ്ങിയവയ്ക്കായി മരം, ലോഹം, പ്ലാസ്റ്റിക് എന്നിവയിൽ കസ്റ്റമൈസ്ഡ് ഫർണിച്ചറുകളും കമ്പനി നിർമിച്ചു നൽകുന്നു.

മഹാരാഷ്ട്രയിലെ വസായിലാണ് കമ്പനിയുടെ നിർമാണ യൂണിറ്റ്. കമ്പനിക്ക് മഹാരാഷ്ട്രയിലെ കമാനിൽ 2 വെയർഹൗസുകളും ബെംഗളൂരുവിൽ 1 വെയർഹൗസുമുണ്ട്.

ജിവൈആർ ക്യാപിറ്റൽ അഡ്വൈസേഴ്‌സാണ് ഐപിഒയുടെ ലീഡ് മാനേജർ. ബിഗ്‌ഷെയർ സർവീസസാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.