6 Nov 2025 5:05 PM IST
Summary
വിറ്റഴിക്കുക 6.3 ശതമാനം ഓഹരികള്‍
ഐപിഒയ്ക്ക് തയ്യാറായി എസ്ബിഐ ഫണ്ട്സ് മാനേജ്‌മെന്റ്. 6.3% ഓഹരികള്‍ വിറ്റഴിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.എസ്ബിഐ ബോര്‍ഡാണ് ഐപിഒയ്ക്ക് അംഗീകാരം നല്‍കിയത്.
മൊത്തം ഇക്വിറ്റി മൂലധനത്തിന്റെ 6.3007 ശതമാനത്തിന് തുല്യമായ 3.2 കോടിയിലധികം ഇക്വിറ്റി ഓഹരികള്‍ വിറ്റഴിക്കാനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതിനായുള്ള നടപടികള്‍ 10ാം തീയതിക്കകം പൂര്‍ത്തിയാവും. അടുത്ത വര്‍ഷമായിരിക്കും ഐപിഒ നടക്കുകയെന്നും എസ്ബിഐ വ്യക്തമാക്കി.
കമ്പനിയുടെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനം 4,230.92 കോടിയാണ്. ഇത് എസ്ബിഐ ഗ്രൂപ്പിന്റെ മൊത്തം വരുമാനത്തിന്റെ ഏകദേശം 0.64ശതമാനമാണ്. എഎംസിയുടെ റിസര്‍വ് & സര്‍പ്ലസ് ആകെ 5,108.56 കോടിയാണ്, ഇത് ഗ്രൂപ്പിന്റെ മൊത്തം കരുതല്‍ ധനത്തിന്റെ 1.19%വുമാണ്.
അതേസമയം ഓഹരികള്‍ ഐപിഒ വഴി മാത്രമേ വില്‍ക്കൂവെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇന്റണല്‍ കൈമാറ്റങ്ങളോ പ്രത്യേക ഡീലുകളോ ഉണ്ടാവില്ല. നിലവില്‍ രാജ്യത്തെ അറിയപ്പെടുന്നതും ലാഭകരമായി മുന്നോട്ട് പോവുന്നതുമായ കമ്പനിയാണ് എസ്ബിഐ മ്യൂച്വല്‍ ഫണ്ട്. അതിനാല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത് എസ്ബിഐക്കും നിക്ഷേപകര്‍ക്കും നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
