image

25 April 2024 3:02 PM IST

IPO

സ്വിഗ്ഗി ഐപിഒ ഉടന്‍: അനുമതി നല്‍കി ഓഹരി ഉടമകള്‍

MyFin Desk

സ്വിഗ്ഗി ഐപിഒ ഉടന്‍: അനുമതി നല്‍കി ഓഹരി ഉടമകള്‍
X

Summary

  • 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 8,265 കോടി രൂപയുടെ വരുമാനമാണ് സ്വിഗ്ഗി റിപ്പോര്‍ട്ട് ചെയ്തത്
  • പ്രീ-ഐപിഒ റൗണ്ടില്‍ ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 750 കോടി രൂപ സമാഹരിക്കാന്‍ സ്വിഗ്ഗിക്ക് പദ്ധതിയുണ്ട്
  • സ്വിഗ്ഗിയില്‍ ഏറ്റവും വലിയ നിക്ഷേപം നടത്തിയിരിക്കുന്നത് പ്രോസസാണ്


ബെംഗളുരു ആസ്ഥാനമായ ഓണ്‍ലൈന്‍ ഫുഡ്, ഗ്രോസറി ഡെലിവറി സ്ഥാപനമായ സ്വിഗ്ഗിക്ക് ഐപിഒ നടത്താന്‍ ഓഹരി ഉടമകള്‍ അനുമതി നല്‍കി.

പുതിയ ഓഹരി വില്‍പ്പനയിലൂടെ 3750 കോടി രൂപ യും പ്രൊമോട്ടര്‍മാരുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയിലിലൂടെ (ഒഎഫ്എസ്) 6664 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സമര്‍പ്പിച്ച രേഖയില്‍ സ്വിഗ്ഗി അറിയിച്ചു.

പ്രീ-ഐപിഒ റൗണ്ടില്‍ ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 750 കോടി രൂപ സമാഹരിക്കാനും സ്വിഗ്ഗിക്ക് പദ്ധതിയുണ്ട്.

സ്വിഗ്ഗിയില്‍ ഏറ്റവും വലിയ നിക്ഷേപം നടത്തിയിരിക്കുന്നത് പ്രോസസാണ്. 33 ശതമാനമാണ് പ്രോസസിന്റെ പങ്ക്. പ്രോസസിനു പുറമെ സോഫ്റ്റ്ബാങ്ക്, ആക്‌സല്‍, എലവേഷന്‍ ക്യാപിറ്റല്‍, മെയ്തുവാന്‍ തുടങ്ങിയവരും നിക്ഷേപം നടത്തിയിട്ടുള്ള പ്രധാനികളാണ്.

ഐപിഒ സംബന്ധിച്ച അപേക്ഷ സ്വിഗ്ഗി ഇതുവരെ സെബിക്ക് സമര്‍പ്പിച്ചിട്ടില്ല.

2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 8,265 കോടി രൂപയുടെ വരുമാനമാണ് സ്വിഗ്ഗി റിപ്പോര്‍ട്ട് ചെയ്തത്.