image

7 May 2024 8:14 AM GMT

IPO

1550.81 കോടി ലക്ഷ്യമിട്ട് ടിബിഒ ടെക്ക് ഐപിഒ

MyFin Desk

1550.81 കോടി ലക്ഷ്യമിട്ട് ടിബിഒ ടെക്ക് ഐപിഒ
X

Summary

  • ഇഷ്യൂ മെയ് 10-ന് അവസാനിക്കും
  • ഓഹരിയുടെ പ്രൈസ് ബാൻഡ് 875 -920 രൂപ
  • ഒരു ലോട്ടിൽ 16 ഓഹരികൾ


ആവശ്യങ്ങൾക്കനുസരിച്ച് യാത്രയുമായി ബന്ധപ്പെട്ട സഹായങ്ങൾ നൽകുന്ന ടിബിഒ ടെക്ക് ഐപിഒ മെയ് 8-ന് ആരംഭിക്കും. ഇഷ്യൂ വഴി 1.68 കോടി ഓഹരികളുടെ വില്പനയിലൂടെ 1550.81 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 400 കോടി രൂപയുടെ പുതിയ ഇഷ്യൂവും 1,150.81 കോടി രൂപയുടെ ഓഫർ ഫോർ സയിലും ഉൾപ്പെടുന്നു.

ഇഷ്യൂവിനെ കുറിച്ച്

ഇഷ്യൂ മെയ് 10-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 13-ന് പൂർത്തിയാവും. ഓഹരികൾ മെയ് 15-ന് എൻഎസ്ഇ, ബിഎസ്ഇ എക്‌സ്‌ചഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.

ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 875 -920 രൂപയാണ്. കുറഞ്ഞത് 16 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,720 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (224 ഓഹരികൾ), തുക 206,080 രൂപ. ബിഎൻഐഐക്ക് ഇത് 68 ലോട്ടുകളാണ് (1,088 ഓഹരികൾ), തുക 1,000,960 രൂപ.

അങ്കുഷ് നിജ്ഹവാൻ, ഗൗരവ് ഭട്നാഗർ, മനീഷ് ധിംഗ്ര, അർജുൻ നിജ്ഹവാൻ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു. വിതരണക്കാരുടെയും വാങ്ങുന്നവരുടെയും അടിത്തറ വികസിപ്പിക്കുക, പുതിയ ബിസിനസ്സുകൾ അവതരിപ്പിച്ചുകൊണ്ട് പ്ലാറ്റ്‌ഫോമിൻ്റെ മൂല്യം വർധിപ്പിക്കുക, ടാർഗെറ്റുചെയ്‌ത ഏറ്റെടുക്കലുകളിലൂടെ വളർച്ച പിന്തുടരുക, നിലവിലുള്ള പ്ലാറ്റ്‌ഫോമുമായി സമന്വയം വളർത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഐപിഒയുടെ ഏകദേശം 75 ശതമാനം യോഗ്യതയുള്ള സ്ഥാപന ബയർമാർക്കും 15 ശതമാനം നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും ബാക്കി 10 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവച്ചിരിക്കുന്നു.

കമ്പനിയെ കുറിച്ച്

2006-ൽ സ്ഥാപിതമായ മുമ്പ് ടെക്ക് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ടിബിഒ ടെക്ക് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ട്രാവൽ ഇൻവെൻ്ററികൾ നൽകുന്ന ഒരു യാത്രാ വിതരണ പ്ലാറ്റ്‌ഫോമാണ്. ഫോറെക്‌സ് സഹായത്തോടൊപ്പം വൈവിധ്യമാർന്ന കറൻസികളും കമ്പനിയുടെ സേവന പട്ടികയിലുണ്ട്.

ഹോട്ടലുകൾ, എയർലൈനുകൾ, കാർ വാടകയ്‌ക്കെടുക്കൽ, ട്രാൻസ്‌ഫറുകൾ, ക്രൂയിസുകൾ, ഇൻഷുറൻസ്, റെയിൽ കമ്പനികൾ തുടങ്ങിയ വിതരണക്കാർക്കും ട്രാവൽ ഏജൻസികൾ, സ്വതന്ത്ര ട്രാവൽ കൺസൾട്ടൻ്റുകൾ തുടങ്ങിയ റീട്ടെയിൽ ഉപഭോക്താക്കൾക്കും ടൂർ പോലുള്ള കോർപ്പറേറ്റ് ഉപഭോക്താക്കൾക്കും കമ്പനി യാത്രാ ബിസിനസ്സ് ലളിതമാക്കാനുള്ള സഹായങ്ങൾ നൽകുന്നു

ആക്സിസ് ക്യാപിറ്റൽ, ജെഫറീസ് ഇന്ത്യ പ്രൈവറ്റ്, ഗോൾഡ്മാൻ സാച്ച്സ് (ഇന്ത്യ) സെക്യൂരിറ്റീസ്, ജെഎം ഫിനാൻഷ്യൽ എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. കെഫിൻ ടെക്നോളജീസ് ആണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.