image

15 April 2024 10:09 AM GMT

IPO

വോഡഫോൺ ഐഡിയ: 18,000 കോടിയുടെ എഫ്പിഒ ഏപ്രിൽ 18ന്

MyFin Desk

വോഡഫോൺ ഐഡിയ: 18,000 കോടിയുടെ എഫ്പിഒ ഏപ്രിൽ 18ന്
X

Summary

  • ഇഷ്യൂ ഏപ്രിൽ 22-ന് ഇഷ്യൂ അവസാനിക്കും
  • ഓഹരിയുടെ പ്രൈസ് ബാൻഡ് 10-11 രൂപയാണ്
  • ഒരു ലോട്ടിൽ 1298 ഓഹരികൾ


ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാവായ വോഡഫോൺ ഐഡിയയുടെ എഫ്പിഒ ഏപ്രിൽ 18ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 1636.36 കോടി ഓഹരികളുടെ വില്പന വഴി 18,000.00 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇഷ്യൂവിനെ കുറിച്ച്:

ഏപ്രിൽ 22-ന് ഇഷ്യൂ അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 23-ന് അവസാനിക്കും. ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 25-ന് ലിസ്‌റ്റ് ചെയ്യും.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 10-11 രൂപയാണ്. കുറഞ്ഞത് 1298 ഓഹരികൾക്കായി അപേക്ഷിക്കണം . റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,278 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 15 ലോട്ടുകളാണ് (19,470 ഓഹാരികൾ) തുക 214,170 രൂപ. ബിഎൻഐഐക്ക് 71 ലോട്ടുകളാണ് (92,158 ഓഹരികൾ) തുക 1,013,738 രൂപ.

ഇഷ്യൂ തുക നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിൻ്റെ വിപുലീകരണത്തിനായി ഉപകരണങ്ങൾ വാങ്ങൽ, പുതിയ 4G സൈറ്റുകൾ സ്ഥാപിക്കൽ, നിലവിലുള്ള 4G സൈറ്റുകളുടെയും പുതിയ 4G സൈറ്റുകളുടെയും ശേഷി വികസിപ്പിക്കുക, പുതിയ 5G സൈറ്റുകൾ സ്ഥാപിക്കുക, സ്‌പെക്‌ട്രത്തിനായുള്ള ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന് നൽകാനുള്ള തുക, ബാക്കി നിൽക്കുന്ന ജിഎസ്ടി തുക, മറ്റു പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

ആക്സിസ് ക്യാപിറ്റൽ, ജെഫറീസ് ഇന്ത്യ, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവരാണ് എഫ്പിഒയുടെ ലീഡ് മാനേജർമാർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.

പ്രൊമോട്ടർമാർ

കുമാർ മംഗളം ബിർള, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഗ്രാസിം ഇൻഡസ്ട്രീസ്, ബിർള ടിഎംടി ഹോൾഡിംഗ്സ്, വോഡഫോൺ ഇൻ്റർനാഷണൽ ഹോൾഡിംഗ്സ് ബിവി, അൽ-അമിൻ ഇൻവെസ്റ്റ്‌മെൻ്റ്, ഏഷ്യൻ ടെലികമ്മ്യൂണിക്കേഷൻ ഇൻവെസ്റ്റ്‌മെൻ്റ് (മൗറീഷ്യസ്), സിസിഐ (മൗറീഷ്യസ്), യൂറോ പസഫിക് സെക്യൂരിറ്റീസ്, വോഡഫോൺ ടെലികമ്മ്യൂണിക്കേഷൻസ് (ഇന്ത്യ), മൊബിൽവെസ്റ്റ്, പ്രൈം മെറ്റൽസ്, ട്രാൻസ് ക്രിസ്റ്റൽ, ഒമേഗ ടെലികോം ഹോൾഡിംഗ്സ്, ഉഷാ മാർട്ടിൻ ടെലിമാറ്റിക്സ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

കമ്പനിയെ കുറിച്ച്

1995 മാർച്ചിൽ സ്ഥാപിതമായ വോഡഫോൺ ഐഡിയ ലിമിറ്റഡ് ഇന്ത്യയിലെ ഒരു ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാവാണ്. സംരംഭങ്ങൾക്കും ഉപഭോക്താക്കൾക്കുമായുള്ള ഡിജിറ്റൽ സേവനങ്ങൾ കമ്പനി നൽകുന്നു. 2G, 3G, 4G സാങ്കേതികവിദ്യകൾ മുഖേന വോയ്‌സ്, ഡാറ്റ, മൂല്യവർദ്ധിത സേവനങ്ങൾ എന്നിവ കമ്പനി നൽകി വരുന്നു.

2023 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് കമ്പനിക്ക് 223 ദശലക്ഷത്തിലധികം വരിക്കാരും 19.3 ശതമാനം വിപണി പങ്കാളിത്തവുമുണ്ട്. നിലവിൽ വോഡഫോൺ 17 രാജ്യങ്ങളിലെ 300 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് മൊബൈൽ, സ്ഥിര സേവനങ്ങൾ നൽകുന്നുണ്ട്. കൂടാതെ 45 മറ്റ് രാജ്യങ്ങളിലെ നെറ്റ്‌വർക്കുകളുമായി ഐഒടി (ഇൻ്റർനെറ്റ് ഓഫ് തിംഗ്സ്) സഹകരണവും നൽകുന്നു. കമ്പനിക്ക് ഇന്ത്യയിൽ ഏകദേശം 183,400 ടവർ ലൊക്കേഷനുകാളുണ്ട്. 438,900 യൂണിറ്റുകൾക്ക് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകുന്നു. കമ്പനിക്ക് ഇന്ത്യയിൽ 2,300 നഗരങ്ങളിൽ സ്റ്റോറുകൾ ഉണ്ട്. സ്വന്തം, ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയിലുള്ളവയാണിവ.

ഓഹരികളുടെ പ്രകടനം

നിലവിൽ വിഐ ഓഹരികൾ 1.54 ശതമാനം ഉയർന്ന് 13.15 രൂപയിൽ വ്യാപാരം തുടരുന്നു. ഏകദേശം 71.65 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 63,089 കോടി രൂപയിലെത്തി. കഴിഞ്ഞ മാസം 2.93 ശതമാനം ഇടിഞ്ഞ ഓഹരികൾ ഈ മാസാദ്യം മുതൽ ഇതുവരെ 0.38 ശതമാനം നഷ്ടമാണ് നൽകിയത്. കഴിഞ്ഞ വർഷം ഓഹരികൾ ഉയർന്നത് 102.53 ശതമാനമാണ്. നടപ്പ് വർഷം ഇതുവരെ ഓഹരികൾ 17.81 ശതമാനം ഇടിഞ്ഞു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 18.40 രൂപയും താഴ്ന്ന വില 6 രൂപയുമാണ്. കമ്പനിയുടെ 48.91 ശതമാനം ഓഹരി പങ്കാളിത്തം പ്രൊമോട്ടർമാരുടെ കൈവശമാണ്. റീട്ടെയിൽ നിക്ഷേപകർക്ക് കമ്പനിയിൽ 46.60 ശതമാനം പങ്കാളിത്തമുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് രണ്ടു ശതമാനത്തിലധികം പങ്കാളിത്തമാണ് കമ്പനിയിലുള്ളത്.