image

18 Sep 2023 5:26 AM GMT

Market

ജൂപ്പിറ്റർ ഹോസ്പിറ്റൽസ് ലിസ്റ്റിംഗ് 32% പ്രീമിയത്തിൽ

MyFin Desk

ജൂപ്പിറ്റർ  ഹോസ്പിറ്റൽസ്  ലിസ്റ്റിംഗ്  32% പ്രീമിയത്തിൽ
X

ജൂപ്പിറ്റർ ലൈഫ് ലൈൻ ഹോസ്പിറ്റൽസ്സ് ലിസ്റ്റിംഗ് 32 ശതമാനം പ്രീമിയത്തില്‍. ഇഷ്യൂ വിലയായ 735 രൂപയെക്കാള്‍ 238 രൂപ ഉയർന്ന് 973 രൂപയിലാണ് ലിസ്റ്റ് ചെയ്തത്.

ഓഹരികൾ അഞ്ചു ശതമാനം ഉയർന്ന് ഇപ്പോള്‍ (രാവിലെ 10.30-ന്) 1023 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ജൂപ്പിറ്റർ ലൈഫ് ലൈൻ ഹോസ്പിറ്റൽസ് ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ അത്യാധുനിക ചികിത്സാ സൗകര്യം സേവന മേഖലയിൽ പ്രവർത്തിക്കുന്നു, നിലവിൽ താനെ, പൂനെ, ഇൻഡോർ എന്നിവിടങ്ങളിൽ "ജൂപ്പിറ്റർ" ബ്രാൻഡിന് കീഴിൽ 1194 കിടക്കകളോടെ മൂന്ന് ആശുപത്രികൾ പ്രവർത്തിക്കുന്നു. സ്പെഷ്യലിസ്റ്റുകൾ, ഫിസിഷ്യൻമാർ, സർജന്മാർ എന്നിവരുൾപ്പെടെ 1,306 ഡോക്ടർമാരുണ്ട്.

542 കോടി രൂപയുടെ പുതിയ ഓഹരികളും പ്രൊമോട്ടർ ഗ്രുപ്പിന്റെയും മറ്റ് ഷെയർഹോൾഡർമാരുടെയും 44.5 ലക്ഷം ഓഹരികളുടെ ഓഫറും ഐപിഒയിൽ ഉൾപെടുന്നതായിരുന്നു ഇഷ്യൂ. ജൂപ്പിറ്റർ ഹോസ്പിറ്റൽസിനു 63 ഇരട്ടി അപേക്ഷകൾ വന്നിരുന്നു.

ഇഷ്യൂ തുക കടം തിരിച്ചടവ്, മറ്റു പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും.