image

6 Sept 2023 11:18 AM IST

Market

869 കോടിയുടെ ഇഷ്യൂവുമായി ജൂപ്പിറ്റർ ലൈഫ് ലൈൻ ഹോസ്പിറ്റൽസ്

MyFin Desk

Jupiter Life Line Hospitals | healthcare
X

Summary

  • ഇഷ്യൂ തിയതി സെപ്റ്റംബർ 6-8 വരെ
  • പ്രൈസ് ബാൻഡ് 695-735 രൂപയാണ്
  • സെപ്റ്റംബർ 18ന് ലിസ്റ്റ് ചെയ്യും


മൾട്ടി-സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ പ്രൊവൈഡറായ ജൂപ്പിറ്റർ ലൈഫ് ലൈൻ ഹോസ്പിറ്റൽസ് ലിമിറ്റഡിന്റെ പ്രാഥമിക പബ്ലിക് ഓഫർ സെപ്റ്റംബർ 6 ന് ആരംഭിച്ചു. എട്ടിന് അവസാനിക്കും.

പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 695-735 രൂപയാണ്, സെപ്റ്റംബർ 8-നു ഇഷ്യൂ അവസാനിക്കും. കുറഞ്ഞത് 20 ഓഹരികൾക്ക് അപേക്ഷിക്കണം. ഇഷ്യൂ വലുപ്പം 869.08 കോടിയാണ്. അതിൽ 73.74 ലക്ഷം പുതിയ ഓഹരികളുടേയും പ്രൊമോട്ടർ ഗ്രുപ്പുകളും മറ്റ് ഷെയർഹോൾഡർമാരും നൽകുന്ന 44.5 ലക്ഷം ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.

ജൂപ്പിറ്റർ ലൈഫ് ലൈൻ ഹോസ്പിറ്റൽസ് ഓഹരികൾ സെപ്റ്റംബർ 18ന് ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഇഷ്യൂവിലൂടെ ലഭിക്കുന്ന തുക കടം തിരിച്ചടവിനും മറ്റു പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും.

ജൂപ്പിറ്റർ ലൈഫ് ലൈൻ ഹോസ്പിറ്റൽസ് ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ അത്യാധുനിക ചികിത്സാ സൌകര്യം സേവന മേഖലയിൽ പ്രവർത്തിക്കുന്നു, നിലവിൽ താനെ, പൂനെ, ഇൻഡോർ എന്നിവിടങ്ങളിൽ "ജൂപ്പിറ്റർ" ബ്രാൻഡിന് കീഴിൽ 1194 കിടക്കകളോടെ മൂന്ന് ആശുപത്രികൾ പ്രവർത്തിക്കുന്നു. സ്പെഷ്യലിസ്റ്റുകൾ, ഫിസിഷ്യൻമാർ, സർജന്മാർ എന്നിവരുൾപ്പെടെ 1,306 ഡോക്ടർമാരുണ്ട്.

മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിൽ അഞ്ഞൂറിലധികം കിടക്കളോടെ പുതിയൊരു മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നിര്മാണത്തിലാണ്,