image

18 Jan 2023 5:44 AM GMT

Market

നേട്ടം തുടര്‍ന്ന് വിപണി, നിഫ്റ്റി 18,100 ന് മുകളില്‍

MyFin Desk

following the gains the market nifty touched 18100
X

Summary

  • എച്ച്ഡിഎഫ്‌സി, എച്ച് ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളുടെ മുന്നേറ്റവും, വിദേശ നിക്ഷേപവും വിപണിക്ക് പിന്തുണ നല്‍കുന്നുണ്ട്


മുംബൈ: രണ്ടാം ദിനവും ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടം നില നിര്‍ത്തി വിപണി. എച്ച്ഡിഎഫ്‌സി, എച്ച് ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളുടെ മുന്നേറ്റവും, വിദേശ നിക്ഷേപവും വിപണിക്ക് പിന്തുണ നല്‍കുന്നുണ്ട്. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 107.28 പോയിന്റ് ഉയര്‍ന്ന് 60,763 ലും നിഫ്റ്റി 37.25 പോയിന്റ് നേട്ടത്തില്‍ 18,090.55 ലുമെത്തി. രാവിലെ 10.25 ന് സെന്‍സെക്‌സ് 227.07 പോയിന്റ് വര്‍ധിച്ച് 60,882.79 ലും നിഫ്റ്റി 61.40 പോയിന്റ് ഉയര്‍ന്ന് 18114.70 ലുമാണ് വ്യാപാരം നടത്തുന്നത്.

ടാറ്റ സ്റ്റീല്‍, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌സി എല്‍ ടെക്നോളജീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, ടൈറ്റന്‍, ഐടിസി, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. ടാറ്റ മോട്ടോര്‍സ്, അള്‍ട്രാടെക് സിമന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.

ഏഷ്യയിലെ മറ്റ് വിപണികളില്‍ ടോക്കിയോ ലാഭത്തിലും, സിയോള്‍ ഷാങ്ഹായ്, ഹോങ്കോംഗ്് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. അമേരിക്കന്‍ വിപണികള്‍ ഇന്നലെ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച സെന്‍സെക്‌സ് 562.75 പോയിന്റ് നേട്ടത്തില്‍ 60,655.72 ലും നിഫ്റ്റി 158.45 പോയിന്റ് വര്‍ധിച്ച് 18,053.30 ലുമാണ് വ്യപരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0.73 ശതമാനം ഉയര്‍ന്ന് ബാരലിന് 86.55 ഡോളറിലെത്തി. തുടര്‍ച്ചയായി ആഭ്യന്തര വിപണിയില്‍ ഓഹരികള്‍ വിറ്റഴിച്ചിരുന്ന വിദേശ നിക്ഷേപകര്‍ ചൊവ്വാഴ്ച 211.06 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.