image

18 April 2023 11:15 AM IST

Stock Market Updates

ആദ്യ ഘട്ട നേട്ടം നിലനിർത്താനാവാതെ സൂചികകൾ; നിഫ്റ്റി 17,672.35 ൽ

MyFin Desk

market is volatile
X

Summary

  • 11.00 ന് സെൻസെക്സ് 96.03 പോയിന്റ് കുറഞ്ഞ് 59794-ൽ
  • തിങ്കളാഴ്ച യു എസ് വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
  • വിദേശ നിക്ഷേപകർ തിങ്കളാഴ്ച 533.20 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു


പ്രാരംഭ ഘട്ടത്തിൽ നേരിയ തോതിൽ ഉയർന്ന വിപണി വ്യാപാരം പുരോഗമിക്കുമ്പോൾ ഇടിയുന്ന കാഴ്ചയാണുള്ളത്. ആദ്യ ഘട്ട വ്യാപാരത്തിൽ സെൻസെക്സ് 202.72 പോയിന്റ് ഉയർന്ന് 60,113.47 ലും നിഫ്റ്റി 59.75 പോയിന്റ് നേട്ടത്തിൽ 17,766.60 ലുമെത്തിയിരുന്നു.

11 00 ന് സെൻസെക്സ് 96 .03 പോയിന്റ് കുറഞ്ഞ് 59794 ലും, നിഫ്റ്റി 34.50 പോയിന്റ് താഴ്ന്ന് 17,672.35 ലുമാണ് വ്യപാരം ചെയ്യുന്നത്.

സെൻസെക്സിൽ ടാറ്റ മോട്ടോഴ്‌സ്, എച്ച് സി എൽ ടെക്ക്നോളജിസ്, ഇൻഡസ് ഇൻഡ് ബാങ്ക്, മാരുതി, നെസ്‌ലെ, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിൻസേർവ് എന്നിവ ലാഭത്തിലാണ് വ്യാപാരം ചെയുന്നത്. പവർ ഗ്രിഡ്, റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റൻ, ഭാരതി എയർടെൽ, ഐ ടി സി എന്നിവ നഷ്ടത്തിലാണ്.

മൊത്ത വ്യാപാര വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 29 മാസത്തെ ഏറ്റവും കുറഞ്ഞ 1.34 ശതമാനത്തിലെത്തി. നിർമാണ ഉത്പന്നങ്ങളുടെയും, ഇന്ധന ഉത്പന്നങ്ങളുടെയും വിലയിൽ ഉണ്ടായ കുറവാണു പ്രധാന കാരണം.

ഏഷ്യൻ വിപണിയിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലും ജപ്പാൻ നേട്ടത്തിലുമാണ് വ്യാപാരം ചെയുന്നത്.

തിങ്കളാഴ്ച യു എസ് വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

തിങ്കളാഴ്ച സെൻസെക്സ് 520.25 പോയിന്റ് ഇടിഞ്ഞ് 59,910.75 ലും നിഫ്റ്റി 121.15 പോയിന്റ് കുറഞ്ഞ് 17,706.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.31 ശതമാനം വർധിച്ച് ബാരലിന് 85.02 ഡോളറായി.

വിദേശ നിക്ഷേപകർ തിങ്കളാഴ്ച 533.20 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.