image

26 May 2023 2:24 PM GMT

Market

നിഷ്ക്രിയ ഫണ്ടുകള്‍ക്കായി മ്യൂച്വല്‍ ഫണ്ട് ലൈറ്റ് റെഗുലേഷനുകള്‍ വരുന്നു

MyFin Desk

mutual fund light regulations coming for passive funds
X

Summary

  • ഇൻഡെക്സ് ഫണ്ടുകളുടെയും ഇടിഎഫുകളുടെയും ഫ്ളക്സിബിലിറ്റി വര്‍ധിക്കും
  • വ്യവസ്ഥകള്‍ പാലിക്കുന്നതിന്‍റെ ആയാസം കുറയ്ക്കും


നിഷ്ക്രിയ ഫണ്ടുകൾക്കായി മ്യൂച്വൽ ഫണ്ട് ലൈറ്റ് റെഗുലേഷനുകൾ അവതരിപ്പിക്കാന്‍ വിപണി നിയന്ത്രണ സ്ഥാപനമായ സെബി തയാറെടുക്കുന്നു. വ്യവസ്ഥകള്‍ പാലിക്കുന്നതിന്‍റെ ആയാസം കുറയ്ക്കുന്നതിനും വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപകർക്കുള്ള ചെലവ് കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് സെബിയിലെ മുഴുവന്‍ സമയ അംഗമായ അനന്ത ബറുവ പറഞ്ഞു.

ഒരു വിപണി സൂചിക അല്ലെങ്കിൽ ഒരു പ്രത്യേക വിപണി വിഭാഗം ട്രാക്ക് ചെയ്യുന്ന ഒരു നിക്ഷേപ ഉപകരണമാണ് നിഷ്ക്രിയ ഫണ്ടുകൾ അഥവാ പാസിവ് ഫണ്ടുകള്‍. ഈ ഫണ്ടുകളിൽ പാസിവ് ഇന്‍റക്സ് ഫണ്ടുകൾ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്), ഇടിഎഫുകളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളുടെ ഫണ്ടുകള്‍ എന്നിവ ഉൾപ്പെടുന്നു.അടിസ്ഥാനമാക്കിയിരിക്കുന്ന സൂചികയിലെ മാറ്റങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന നിഷ്ക്രിയ ഫണ്ടുകള്‍ക്കുള്ള നിബന്ധനകള്‍ ലഘൂകരിക്കുന്നതിനാണ് മാര്‍ക്കറ്റ് റെഗുലേറ്ററുടെ ശ്രമം .

"ഈ നിയന്ത്രണങ്ങൾ ഇൻഡെക്സ് ഫണ്ടുകളുടെയും ഇടിഎഫുകളുടെയും ഫ്ളക്സിബിലിറ്റി വര്‍ധിക്കും. നിക്ഷേപകർക്ക് സുതാര്യത, വൈവിധ്യവൽക്കരണം, കുറഞ്ഞ ചിലവ് എന്നിവ വാഗ്ദാനം ചെയ്യാൻ അവയെ പ്രാപ്തമാക്കും. വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിലൂടെ, ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായത്തിലെ പാസിവ് നിക്ഷേപങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനാണ് സെബി ലക്ഷ്യമിടുന്നത്," ദേശീയ തലസ്ഥാനത്ത് വ്യവസായ സംഘടനയായ അസോചം സംഘടിപ്പിച്ച മ്യൂച്വൽ ഫണ്ട് ഉച്ചകോടിയിൽ സംസാരിക്കവെ ബറുവ പറഞ്ഞു.

മ്യൂച്വൽ ഫണ്ട് വ്യവസായത്തില്‍ സെബി അടുത്തിടെ അവതരിപ്പിച്ച മറ്റ് മാറ്റങ്ങളെ കുറിച്ചും ബറുവ എടുത്തുപറഞ്ഞു. ഡയറക്റ്റ് പ്ലാനുകള്‍ക്കായി ഒരു എക്‌സിബിഷൻ-ഒൺലി പ്ലാറ്റ്‌ഫോം സ്ഥാപിക്കൽ, മ്യൂച്വൽ ഫണ്ട് സ്‌പോൺസർ ചെയ്യുന്നതിനുള്ള ആവശ്യകതകൾ പരിഷ്‌ക്കരിക്കൽ, സുതാര്യത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ എന്നിവയെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടി. ഡെറ്റ് മാർക്കറ്റിലെ ലിക്വിഡിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കോൺസെൻട്രേഷൻ റിസ്കുകൾ പരിഹരിക്കുന്നതിനുമായി, ഓപ്പൺ-എൻഡ് മ്യൂച്വൽ ഫണ്ടുകൾക്കായി സെബി പ്രുഡൻഷ്യൽ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും ബറുവ കൂട്ടിച്ചേര്‍ത്തു.