image

19 March 2024 9:05 AM GMT

Mutual Funds

ആദിത്യ ബിര്‍ള സണ്‍ലൈഫ് എഎംസിയിലെ നിക്ഷേപകര്‍ക്കിനി ജെന്‍ എഐ ടൂള്‍ ഉത്തരം നല്‍കും

MyFin Desk

my mutual fund gpt to answer investors queries
X

Summary

  • ജെന്‍ എഐ അടിസ്ഥാനമാക്കിയുള്ള ടൂള്‍
  • മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്കായാണ് പുതിയ സംവിധാനം
  • എഎംസിയുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ചും അറിയാം


ആദിത്യ ബിര്‍ള സണ്‍ ലൈഫ് അസെറ്റ് മാനേജ്‌മെന്റ് കമ്പനി ഉപഭോക്താക്കള്‍ക്കായി മൈമ്യൂച്വല്‍ഫണ്ട്ജിപിടി അവതരിപ്പിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ ഉപഭോക്താക്കളുടെ അനുഭവം മികച്ച നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് പുതിയ ടൂള്‍ അവതരിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്ന് എഎംസി വ്യക്തമാക്കുന്നു.

ജെന്‍ എഐ അടിസ്ഥാനമാക്കിയുള്ള ടൂളാണിത്. ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിനല്‍കുന്ന വിധത്തിലാണ് ടൂള്‍ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ബിര്‍ള സണ്‍ലൈഫ് എഎംസിയുടെ മറ്റ് ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ച് മനസിലാക്കാനും ഈ സേവനം പ്രയോജനപ്പെടുത്താം. മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകള്‍, ഫണ്ട് മാനേജര്‍മാര്‍ തുടങ്ങിയ തെരച്ചിലുകള്‍ക്കായും മൈമ്യൂച്വല്‍ഫണ്ട്ജിപിടി ഉപയോഗിക്കാം.

മ്യൂച്വല്‍ ഫണ്ട് മേഖലയിലെ ഡിജിറ്റല്‍ ഇടപെടലുകളുടെ സാധ്യത പുനര്‍നിര്‍മ്മിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ ബാലസുബ്രഹ്‌മണ്യന്‍ അഭിപ്രായപ്പെട്ടത്. ആദിത്യ ബിര്‍ള സണ്‍ലൈഫ് അസെറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗങ്ങളിലെ കൈകാര്യം ചെയ്യുന്ന ആസ്തി 10,363 കോടി രൂപയാണ്.