image

29 May 2026 4:42 PM IST

Mutual Funds

ബന്ധൻ എഎംസിയുടെ സീനിയർ വൈസ് പ്രസിഡൻ്റായി കാർത്തിക് കുമാർ

MyFin Desk

ബന്ധൻ എഎംസിയുടെ സീനിയർ വൈസ് പ്രസിഡൻ്റായി കാർത്തിക് കുമാർ
X

Summary

ബന്ധൻ എഎംസിയുടെ എസ്‌ഐഎഫ്, ക്വാണ്ടിറ്റേറ്റീവ്, പാസീവ്, ആർബിട്രേജ് ഓഫറുകൾ എന്നിവയുൾപ്പെടെയുള്ള സേവനങ്ങളുടെ മേൽനോട്ടം കാർത്തിക് കുമാറിന്


ബന്ധൻ എഎംസിയുടെ സീനിയർ വൈസ് പ്രസിഡൻ്റായി കാർത്തിക് കുമാർ. എസ്‌ഐഎഫ്, ക്വാണ്ടിറ്റേറ്റീവ്, പാസീവ്, ആർബിട്രേജ് ഓഫറുകൾ എന്നിവയുൾപ്പെടെയുള്ള സേവനങ്ങളുടെ മേൽനോട്ടം ഇനി ഇദ്ദേഹം നിർവഹിക്കും.

ഇന്ത്യയിലും ഏഷ്യാ പസഫിക് മേഖലയിലുടനീളമുള്ള ക്വാണ്ടിറ്റേറ്റീവ് നിക്ഷേപം, പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ കാർത്തിക് കുമാറിന് വൈദഗ്ദ്ധ്യമുണ്ട്. ആക്സിസ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയിൽ നിന്നാണ് കാർത്തിക് ബന്ധൻ എഎംസിയിൽ ചേരുന്നത്. ഹോങ്കോങ്ങിലും ഫണ്ട് മാനേജറായി പ്രവർത്തനം അനുഷ്ടിച്ചിരുന്നു. പോർട്ട്‌ഫോളിയോ മാനേജരായി സിൽവർട്രീ, ആസിയ ഇൻവെസ്റ്റ്‌മെന്റ് തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ആസിയ ഇൻവെസ്റ്റ്‌മെന്റിൽ നിന്നാണ് നിക്ഷേപ രംഗത്തെ കരിയർ ആരംഭിച്ചത്. അതിനുശേഷം ക്വാണ്ടിറ്റേറ്റീവ് ഗവേഷണം, പോർട്ട്‌ഫോളിയോ നിർമ്മാണം, ഡാറ്റാധിഷ്ഠിത നിക്ഷേപം എന്നിവയിൽ അനുഭവ സമ്പത്ത് നേടിയിട്ടുണ്ട്.

പ്രത്യേക സ്ട്രാറ്റജികളിലും ഡാറ്റകളിലും അധിഷ്ഠിതമായ ഇൻവെസ്റ്റ്മൻ്റുകളിൽ നിക്ഷേപകരുടെ താൽപ്പര്യം വർദ്ധിക്കുകയാണ്. നിക്ഷേപക മുൻഗണനകൾക്കും വിപണി അവസരങ്ങൾക്കും അനുസൃതമായി വ്യത്യസ്ത നിക്ഷേപ വിഭാഗങ്ങളിൽ നിക്ഷേപം നടത്താൻ ബന്ധൻ എഎംസി നിക്ഷേപകരെ സഹായിക്കുമെന്ന് ബന്ധൻ എഎംസി ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിശാൽ കപൂർ പറഞ്ഞു. വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ, കാര്യക്ഷമമായ റിസ്ക്-അഡ്ജസ്റ്റ് വരുമാനം, കൂടുതൽ സങ്കീർണ്ണമായ നിക്ഷേപ തന്ത്രങ്ങൾ എന്നിവ തേടുന്ന നിക്ഷേപകർക്കും കമ്പനി സേവനങ്ങൾ നൽകുന്നുണ്ട്. 2000 ലാണ് കമ്പനി സ്ഥാപിച്ചത്.