image

1 March 2024 12:15 PM GMT

Mutual Funds

ദീര്‍ഘകാലത്തില്‍ സമ്പാദ്യമുണ്ടാക്കാന്‍ കൊട്ടക്കില്‍ നിന്നും പുതിയൊരു മ്യൂച്വല്‍ ഫണ്ട്

MyFin Desk

ദീര്‍ഘകാലത്തില്‍ സമ്പാദ്യമുണ്ടാക്കാന്‍ കൊട്ടക്കില്‍ നിന്നും പുതിയൊരു മ്യൂച്വല്‍ ഫണ്ട്
X

Summary

  • ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്
  • ഫണ്ടിലെ നിക്ഷേപത്തിന് എക്‌സിറ്റ്, എന്‍ട്രി ലോഡുകള്‍ ഇല്ല
  • എന്‍എഫ്ഒ മാര്‍ച്ച് ആറിന് അവസാനിക്കും


ദീര്‍ഘകാല നിക്ഷേപത്തില്‍ നിന്നും സമ്പത്തുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കൊട്ടക് മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ലോംഗ് ഡ്യൂറേഷന്‍ ഫണ്ട്. ഫെബ്രുവരി 29 ന് ആരംഭിച്ച ഫണ്ടിന്റെ എന്‍എഫ്ഒ മാര്‍ച്ച് ആറിന് അവസാനിക്കും. ഡെറ്റ്, പണ വപിണി ഉപകരണങ്ങള്‍ എന്നിവയില്‍ നിക്ഷേപം നടത്തി വരുമാനം സൃഷ്ടിക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. എന്നാല്‍, ഫണ്ട് വാഗ്ദാനം ചെയ്യുന്ന റിട്ടേണ്‍ ലഭ്യമാകുമോയെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാവില്ലെന്ന് ഫണ്ട് ഹൗസ് വ്യക്തമാക്കുന്നുണ്ട്.

നിക്ഷേപം

ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. ഫണ്ടിലെ നിക്ഷേപത്തിന് എക്‌സിറ്റ്, എന്‍ട്രി ലോഡുകള്‍ ഇല്ല. 2023 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി (അസെറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) 3 .62 കോടി രൂപയാണ്. ഓപണ്‍ എന്‍ഡഡ് സ്‌കീമാണിത്. ഫണ്ടിന്റെ ബെഞ്ച്മാര്‍ക്ക് സൂചിക നിഫ്റ്റി ലോംഗ് ഡ്യൂറേഷന്‍ ഡെറ്റ് ഇന്‍ഡെക്‌സ് എ III ആണ്.

റിസ്‌കോമീറ്ററില്‍ മോഡറേറ്റ് റിസ്‌കുള്ള ഫണ്ടാണിത്. അഭിഷേക് ബൈസന്‍, പല്‍ഹ ഖന്ന എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. ഫണ്ട് പൂജ്യം മുതല്‍ 100 ശതമാനം നിക്ഷേപം നടത്തുന്നത് ഡെറ്റിലും പണ വിപണി ഉപകരണങ്ങളിലുമാണ്. ഓരോ പ്രവൃത്തി ദിവസത്തിലും നെറ്റ് അസറ്റ് വാല്യൂ (എന്‍എവി) അടിസ്ഥാനമാക്കിയുള്ള വിലകളില്‍ സബ്‌സ്‌ക്രിപ്ഷനും റിഡംപ്ഷനും ഫണ്ട് അനുവദിക്കുന്നുണ്ട്. മാര്‍ച്ച് ഒന്നിലെ ഫണ്ടിന്റെ എന്‍എവി 10 രൂപയാണ്.