image

19 Jan 2024 11:44 AM GMT

Mutual Funds

യുലിപ് ശ്രേണി വിപുലമാക്കാന്‍ മാക്‌സ് ലൈഫ്

MyFin Desk

Max Life to leverage ULIP range
X

Summary

  • ജനുവരി 29 നാണ് എന്‍എഫ്ഒ അവസാനിക്കുന്നത്.
  • മാക്‌സ് ലൈഫ്ഓണ്‍ലൈന്‍ സേവിംഗ്‌സ് പ്ലാന്‍ ഉപയോഗിച്ച് ഫണ്ട് ലഭ്യമാകും.
  • യൂണിറ്റ് വില 10 രൂപയാണ്.


യുലിപ് ശ്രേണി വൈവിധ്യവത്കരിക്കാന്‍ മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്. അതിന്റെ ഭാഗമായി കമ്പനി മിഡ്കാപ് മൊമന്റം ഫണ്ട് അവതരിപ്പിച്ചു. ഇത് യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (യുലിപ്) വിഭാഗത്തിലെ ആദ്യത്തെ ഫണ്ടാണ്. നിഫ്റ്റി മിഡ്കാപ് 150 മൊമന്റം 50 സൂചികയെ അടിസ്ഥാനമാക്കിയാണ് പുതിയ ഫണ്ട് അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 29 നാണ് എന്‍എഫ്ഒ അവസാനിക്കുന്നത്. യൂണിറ്റ് വില 10 രൂപയാണ്.

മിഡ്-ക്യാപ് കമ്പനികളുടെ വളര്‍ച്ചാ സാധ്യതകളെ പ്രത്യേകമായി ലക്ഷ്യമിടുന്ന ഫണ്ട് അത്തരം കമ്പനികളില്‍ കൂടുതലായും നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇന്നത്തെ നിക്ഷേപകരുടെ വികസിച്ചുവരുന്ന മുന്‍ഗണനകള്‍ തിരിച്ചറിഞ്ഞ്, ഞങ്ങളുടെ ആദ്യത്തെ മിഡ്ക്യാപ് മൊമെന്റം ഇന്‍ഡക്‌സ് ഫണ്ട് അവതരിപ്പിക്കുന്നതില്‍ സന്തുഷ്ടരാണെന്ന് മാക്‌സ് ലൈഫ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് മേധാവി സച്ചിന്‍ ബജാജ് പറഞ്ഞു. ലൈഫ് ഇന്‍ഷുറന്‍സിന്റെയും നിക്ഷേപത്തിന്റെയും മികവ് നല്‍കുകയാണ് ഫണ്ടിന്റെ ലക്ഷ്യം.

ലോഞ്ച് കാലയളവില്‍, മാക്‌സ് ലൈഫ്ഓണ്‍ലൈന്‍ സേവിംഗ്‌സ് പ്ലാന്‍ ഉപയോഗിച്ച് ഫണ്ട് ലഭ്യമാകും. മാക്‌സ് ലൈഫ് ഫാസ്റ്റ് ട്രാക്ക് സൂപ്പര്‍ വിപണിയുമായി ബന്ധപ്പെട്ട ഒഎസ്പി വാഗ്ദാനം ചെയ്യുന്ന ക്യാപിറ്റല്‍ ഗ്യാരണ്ടി സൊല്യൂഷനുകള്‍ എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു.

മാക്‌സ് ലൈഫ് പ്ലാറ്റിനം വെല്‍ത്ത് പ്ലാന്‍, മാക്‌സ് ലൈഫ് ഫ്‌ലെക്‌സി വെല്‍ത്ത് പ്ലാന്‍, മാക്‌സ് ലൈഫ് ഫ്‌ലെക്‌സി വെല്‍ത്ത് അഡ്വാന്റേജ് പ്ലാന്‍, മാക്‌സ് ലൈഫ് സ്മാര്‍ട്ട് ഫ്‌ളെക്‌സി പ്രൊട്ടക്റ്റ് സൊല്യൂഷന്‍, മാക്‌സ് ലൈഫ് ഫ്‌ലെക്‌സി വെല്‍ത്ത് പ്ലസ് തുടങ്ങിയ മാക്‌സ് ലൈഫിന്റെ മുന്‍നിര ഉത്പന്നങ്ങളിലും അദ്ദേഹം ഫണ്ട് ലഭ്യമാകും.