image

26 Nov 2025 12:40 PM IST

Mutual Funds

10 ലക്ഷം രൂപ 1.5 കോടി രൂപയാക്കിയ ഫണ്ട്

MyFin Desk

10 ലക്ഷം രൂപ 1.5 കോടി രൂപയാക്കിയ ഫണ്ട്
X

Summary

ലാർജ് കാപ് ഫണ്ടാണ്; 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ദീർഘകാലത്തിൽ 1 .5 കോടി രൂപ


ഒരു ലാർജ് കാപ് ഫണ്ടാണ്. ദീർഘകാലത്തിൽ 10 ലക്ഷം രൂപയുടെ നിക്ഷേപത്തിൻ്റെ മൂല്യം ഉയർന്നത് 1.15 കോടി രൂപയായി. ഐസിഐസിഐ പ്രുഡൻഷ്യൽ ലാർജ് ക്യാപ് ഫണ്ടാണ് 17 വർഷത്തിനുള്ളിൽ 10 ലക്ഷം രൂപയിൽ നിന്ന് 1 .15 കോടി രൂപയായി ഉയർന്നത്.

മികച്ച വരുമാനം നൽകുന്ന ലാർജ് കാപ് ഫണ്ടുകളിൽ ഒന്നാണ് ഐസിഐസിഐ പ്രുഡൻഷ്യലിൻ്റെ ലാർജ് ക്യാപ് ഫണ്ട്. 2008 മെയിൽ ഈ ഫണ്ട് ആരംഭിച്ചപ്പോൾ ഒരാൾ 10 ലക്ഷം രൂപ നിക്ഷേപിച്ചെന്ന് കരുതുക. 15 ശതമാനം കോംപൌണ്ടിങ് വളർച്ചാ നിരക്കാണ് ഫണ്ടിന് ആദ്യം ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 19.൭7 ശതമാനം വളർച്ചയാണ് ഈ ഫണ്ട് നൽകിയത്.

2025 നവംബർ പകുതിയോടെ ഫണ്ടിലെ വാർഷികാടിസ്ഥാനത്തിലുള്ള റിട്ടേൺ 12.൯൯ ശതമാനമാണ്. മൂന്നു വർഷം കൊണ്ട് 19.18 ശതമാനമാണ് ഫണ്ടിലെ റിട്ടേൺ. അഞ്ചു വർഷം കൊണ്ട് ൨൦ ശതമാനത്തിലേറെ റിട്ടേൺ നൽകിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ നിക്ഷേപം പിൻവലിച്ചാൽ ഫണ്ടിന് 1% എക്സിറ്റ് ലോഡ് നൽകേണ്ടി വരും. ഡയറക്ട് പ്ലാനിന് 0.85 ചെലവ് അനുപാതവുമുണ്ട്. ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 75,863 കോടി രൂപയാണ്.

അഞ്ചു വർഷത്തെ റിട്ടേൺ ഒറ്റ നോട്ടത്തിൽ

1 വർഷം: 12.99%

3 വർഷം: 19.18%

5 വർഷം: 20.71%