image

24 Jan 2024 7:54 AM GMT

Mutual Funds

100 രൂപ എസ്‌ഐപി-യിൽ ഗ്രോയുടെ പുതിയ മ്യൂച്വല്‍ ഫണ്ട്

MyFin Desk

new fund from groww mutual fund house
X

Summary

  • ജനുവരി 17 നാണ് എന്‍എഫ്ഒ ആരംഭിച്ചത്
  • ലംപ്‌സം നിക്ഷേപം 500 രൂപ.
  • നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡെക്‌സാണ് ബെഞ്ച്മാര്‍ക്ക് സൂചിക.


ഗ്രോ മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്നുള്ള ഗ്രോ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡയറക്ട് ഗ്രോത്ത് ഫണ്ട് എന്‍എഫ്ഒ ജനുവരി 31 ന് അവസാനിക്കും. ജനുവരി 17 നാണ് എന്‍എഫ്ഒ ആരംഭിച്ചത്. ഓപണ്‍ എന്‍ഡഡ് ഫണ്ടാണ് ഗ്രോ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡയറക്ട് ഗ്രോത്ത് ഫണ്ട്.

ഈ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലെ കുറഞ്ഞ എസ്‌ഐപി നിക്ഷേപം 100 രൂപയാണ്. ആദ്യ ലംപ്‌സം നിക്ഷേപം 500 രൂപ. ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലാണ് ഫണ്ട് വരുന്നത്. ഫണ്ടിന്റെ കൈകാര്യം ചെയ്യുന്ന ആസ്തി 551 കോടി രൂപയാണ്.

എന്‍എവി 10 രൂപയാണ്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡെക്‌സാണ് ബെഞ്ച്മാര്‍ക്ക് സൂചിക. ഫണ്ടിലെ നിക്ഷേപത്തിന് എക്‌സിറ്റ് ലോഡും എന്‍ട്രി ലോഡുമില്ല. അനുപം തിവാരിയാണ് ഫണ്ട് മാനേജര്‍.