image

12 April 2024 10:42 AM GMT

Mutual Funds

ഏപ്രില്‍ 15 മുതല്‍ ഈ യുടിഐ ഫണ്ടുകള്‍ പുതിയ പേരില്‍

MyFin Desk

2 uti mutual funds renamed
X

Summary

  • സെബിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് തീരുമാനം.
  • പേര് മാറ്റം നിക്ഷേപകരെ സംബന്ധിച്ച് ഒരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും സൃഷ്ടിക്കില്ല
  • നിലവിലെ നിക്ഷേപ രീതിയുടെ തുടര്‍ച്ചയും സുതാര്യതയും പേര് മാറിയാലും ഫണ്ട് തുടരും


യുടിഐ മ്യൂച്വല്‍ ഫണ്ട് ഹൗസ് രണ്ട് ഫണ്ടുകളുടെ പേര് മാറ്റുന്നു. ഏപ്രില്‍ 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. യുടിഐ ചില്‍ഡ്രന്‍സ് കരിയര്‍ ഫണ്ട് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ യുടിഐ ചില്‍ഡ്രന്‍സ് ഇക്വിറ്റി ഫണ്ട്, യുടിഐ ചില്‍ഡ്രന്‍സ് കരിയര്‍ ഫണ്ട് സേവിംഗ്‌സ് പ്ലാന്‍ യുടിഐ ചില്‍ഡ്രന്‍സ് ഹൈബ്രിഡ് ഫണ്ട് എന്നുമാണ് പേര് മാറുന്നത്.

സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് തീരുമാനം. എന്നാല്‍, സ്‌കീം ഇന്‍ഫര്‍മേഷന്‍ ഡോക്യുമെന്റിലും (എസ്‌ഐഡി) സ്‌കീമുകളുടെ കീ ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടത്തിലും (കെഐഎം) വിവരിച്ചിരിക്കുന്ന ഏതെങ്കിലും നിബന്ധനകളോ വ്യവസ്ഥകളോ പുനര്‍നാമകരണ പ്രക്രിയയിലൂടെ മാറില്ല. അതായത് സ്‌കീമുകളുടെ പ്രകടനത്തിലോ ഘടനയിലോ വ്യത്യാസമുണ്ടാകില്ല എന്നാണ് ഇതിനര്‍ത്ഥം. പേര് മാറ്റങ്ങളെക്കുറിച്ച് നിക്ഷേപകര്‍ വിഷമിക്കേണ്ടതില്ല.

റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനൊപ്പം നിക്ഷേപ രീതിയുടെ തുടര്‍ച്ചയും സുതാര്യതയും നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഫണ്ട് ഹൗസ് വ്യക്തമാക്കുന്നത്.