image

9 Dec 2023 10:11 AM GMT

Mutual Funds

15.50% സംയോജിത വാര്‍ഷിക വരുമാനം നൽകി യുടിഐ ലാര്‍ജ് കാപ് ഫണ്ട്

MyFin Desk

UTI Large Cap Fund outperforms benchmark with CAGR of 15.50%
X

മികച്ച സംയോജിത വാര്‍ഷിക വരുമാനവുമായി യുടിഐ ലാര്‍ജ് കാപ് ഫണ്ട്. നവംബര്‍ 30 ലെ കണക്കുകള്‍ അനുസരിച്ച് ഫണ്ടിന്റെ സംയോജിത വാര്‍ഷിക വരുമാനം (സിഎജിആര്‍) 15.50 ശതമാനമാണ്. അടിസ്ഥാന സൂചിക 14.18 ശതമാനം മാത്രം നേട്ടം നല്‍കിയപ്പോഴാണ് യുടിഐ ലാര്‍ജ് കാപ് ഫണ്ടിന്റെ ഈ പ്രകടനം.

ഇന്ത്യയിലെ ആദ്യത്തെ ഓഹരിയധിഷ്ഠിത ഫണ്ടാണിത്. 1986 ല്‍ ഫണ്ട് ഒക്ടോബറില്‍ പദ്ധതി ആരംഭിച്ചപ്പോള്‍ നിക്ഷേപിച്ചിരുന്ന 10 ലക്ഷം രൂപ നവംബര്‍ 30-ലെ കണക്കുകള്‍ പ്രകാരം 21.13 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നവംബര്‍ 30-ലെ കണക്കുകള്‍ പ്രകാരം 11,673 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിക്കുള്ളത്. ഫണ്ട് ഇതുവരെ 4300 കോടി രൂപയിലേറെ ലാഭവിഹിതമായി നല്‍കിയിട്ടുണ്ട്.

ഈ ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതി ലാര്‍ജ് കാപ് കമ്പനികളിലാണ് പ്രധാനമായും നിക്ഷേപം നടത്തുന്നത്. ശക്തമായ വരുമാനം, കടമെടുപ്പിലെ നിയന്ത്രണം, ലാഭക്ഷമതയിലെ ശ്രദ്ധ, പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാഷ് ഫളോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് ഫണ്ട് നിക്ഷേപത്തിനായി കമ്പനികളെ തെരഞ്ഞെടുക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അവന്യു സുപ്പര്‍മാര്‍ട്ട്‌സ്, ടിസിഎസ്, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിങ്ങനെയാണ് യുടിഐ ലാര്‍ജ് കാപ് ഫണ്ടിന്റെ പ്രധാന നിക്ഷേപ പോര്‍ട്ട്‌ഫോളിയോ.