image

11 April 2024 7:14 AM GMT

Mutual Funds

യുടിഐ വാല്യൂ ഫണ്ടിന്റെ കൈകാര്യം ചെയ്യുന്ന ആസ്തി 8500 കോടിയിലേറെ

MyFin Desk

68% of uti value fund investment is in large cap
X

Summary

  • ദീര്‍ഘകാലത്തില്‍ റിട്ടേണ്‍ നേടാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഫണ്ടായാണ് യുടിഐ വാല്യു ഫണ്ട് കണക്കാക്കപ്പെടുന്നത്
  • ഓഹരികളുടെ മൂല്യം അടിസ്ഥാനമാക്കിയാണ് നിക്ഷേപം
  • ലാര്‍ജ് കാപ് ഓഹരികളിലാണ് ഫണ്ടിന്റെ നിക്ഷേപം


യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപയിലേറെ. 2024 മാര്‍ച്ച് ലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. പദ്ധതിയുടെ നിക്ഷേപത്തിന്റെ 68 ശതമാനത്തോളം ലാര്‍ജ് ക്യാപ് ഓഹരികളിലാണെന്നും മാര്‍ച്ച് 31-ലെ കണക്കുകള്‍ പറയുന്നു.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, സിപ്ല തുടങ്ങിയവയിലാണ് 41 ശതമാനം നിക്ഷേപവും. ഓഹരികളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നതാണ് പദ്ധതിയുടെ രീതി.

2005 യുടിഐ വാല്യു ഫണ്ട് പദ്ധതി ആരംഭിച്ചത്. ഓഹരിയില്‍ നിക്ഷേപം വളര്‍ത്തിയെടുക്കാനും ദീര്‍ഘകാല വളര്‍ച്ച നേടാനും ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയായാണ് യുടിഐ വാല്യൂ ഫണ്ട് കണക്കാക്കപ്പെടുന്നത്.