27 Dec 2022 9:42 AM IST
നിഫ്റ്റിയും സെന്‍സെക്‌സും ശക്തമായ തിരിച്ചുവരവില്‍, പിഎസ് യു ബാങ്ക് ഇന്‍ഡക്‌സിന് റെക്കോര്‍ഡ് നേട്ടം
MyFin Desk
daily stock market updates
Summary
- ചൈനയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കോവിഡ് സാഹചര്യവും വ്യാപാരികള്‍ വളരെ സൂക്ഷ്മമായാകും നിരീക്ഷിക്കുക.
ആഗോള വിപണി
മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആഗോള വിപണികള്‍ വ്യാപാരം പുനരാരംഭിക്കുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ വിപണിയിലേക്കാണ് ലോകം പ്രധാനമായും വീക്ഷിക്കുന്നത്. മാത്രമല്ല, ചൈനയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കോവിഡ് സാഹചര്യവും വ്യാപാരികള്‍ വളരെ സൂക്ഷ്മമായാകും നിരീക്ഷിക്കുക.
ആഭ്യന്തര വിപണി
നിഫ്റ്റി 18,000 പോയിന്റ് കടന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. കഴിഞ്ഞ ദിവസം സെന്‍സെക്‌സ് 723.13 പോയിന്റ് ഉയര്‍ന്ന് 60,566ല്‍ വ്യാപാരം അവസാനിപ്പിച്ചിരുന്നു. നിഫ്റ്റിയില്‍ നിലവില്‍ ദൃശ്യമാകുന്ന വളര്‍ച്ചയുടെ പുത്തന്‍ പ്രവണതയെ വ്യാപാരികള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണ്. ഇന്നലെ നിഫ്റ്റി ബാങ്ക് സൂചികയും കുത്തനെ ഉയര്‍ന്ന് 42,630 എന്ന നിലയില്‍ ക്ലോസ് ചെയ്തു. ഈ മേഖല ഇപ്പോള്‍ ബുള്ളിഷ് ആയി തുടരുന്ന കാഴ്ച്ചയാണുള്ളത്.
സൂചിക 41,500-ല്‍ ഒരു പുതിയ പിന്തുണാ അടിത്തറ (സപ്പോര്‍ട്ട് ബേസ്) സൃഷ്ടിക്കുകയാണെന്ന് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സൂചിക 44,000 നിലവാരത്തിലേക്ക് അടുക്കുമ്പോള്‍ പ്രതിരോധം (റെസിസ്റ്റന്‍സ്) നേരിടേണ്ടിവരുമെന്നാണ് പ്രതീക്ഷ.
ഇന്നലെ നിഫ്റ്റി പിഎസ് യു ബാങ്ക് സൂചിക കുത്തനെ ഉയര്‍ന്ന് 4171.90ല്‍ ക്ലോസ് ചെയ്തു. സൂചിക 7.29 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. ഇതോടെ വെള്ളിയാഴ്ച്ചയുണ്ടായ 6% നഷ്ടം മറികടക്കാന്‍ സാധിച്ചു.
നിഫ്റ്റി ഐടി സൂചിക 28,285.70 ലാണ് ക്ലോസ് ചെയ്തത്. 28200ല്‍ പുതിയ പിന്തുണാ അടിത്തറ (സപ്പോര്‍ട്ട് ബേസ്) സ്ഥാപിക്കാനാണ് സൂചിക ശ്രമിക്കുന്നതെന്ന് വിശകലന വിദഗ്ധര്‍ വ്യക്തമാക്കുന്നു. സൂചിക 29,000ല്‍ പ്രതിരോധം (റെസിസ്റ്റന്‍സ്) നേരിടുമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.
ക്രൂഡ്
ക്രിസ്മസ് അവധിയായതിനാല്‍ ഇന്നലെ ന്യൂയോര്‍ക്ക് മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം നടന്നില്ല. ദീര്‍ഘകാല അവലോകനം കണക്കാക്കിയാല്‍ ക്രൂഡ് മാര്‍ക്കറ്റ് ബെയറിഷായി തുടരാനാണ് സാധ്യത. ബാരലിന് 85 ഡോളറനിന് മുകളിലുള്ള ഒരു ക്ലോസിംഗ് മാത്രമേ ക്രൂഡ് മാര്‍ക്കറ്റ് ബുള്ളിഷ് ആകുവെന്നും വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
സ്വര്‍ണം
ഗ്രാം വില- 4,995 രൂപ
പവന്‍- 39,960 രൂപ
എംസിഎക്സില്‍, സ്വര്‍ണ്ണം 54,677 രൂപയില്‍ ക്ലോസ് ചെയ്യുകയും അതിന്റെ ഉയര്‍ച്ച പുനരാരംഭിക്കുകയും ചെയ്തു. മുന്നേറ്റം തുടരുന്നതിന് ഗോള്‍ഡ് 54,400 രൂപ എന്ന പിന്തുണാ അടിത്തറയില്‍ നിന്നും താഴേയ്ക്ക് പോകരുതെന്ന് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ആഴ്ച, വിപണികള്‍ ചൈനയിലെ കോവിഡ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരും. ചൈനയില്‍ പ്രതിദിനം പത്ത് ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തുന്നുണ്ടെന്നാണ് കരുതുന്നത്.
ഓഹരി വാര്‍ത്തകള്‍
ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനിയും ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സും ലയിപ്പിച്ച് അടുത്തിടെ രൂപീകരിച്ച ശ്രീറാം ഫിനാന്‍സ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അതിന്റെ മുഖവിലയുടെ 150% അല്ലെങ്കില്‍ ഒരു ഓഹരിക്ക് 15 രൂപ എന്ന നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ലാഭവിഹിതത്തിലെ തുക യോഗ്യരായ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് 2023 ജനുവരി 18 ബുധനാഴ്ചയോ അതിന് ശേഷമോ നല്‍കും.
കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ് കമ്പനിയായ പവര്‍ മെക്ക് പ്രോജക്ട്സിന് മൊത്തം 1,034.13 കോടി രൂപയുടെ സര്‍വീസ് ഓര്‍ഡര്‍ അല്ലെങ്കില്‍ ലെറ്റര്‍ ഓഫ് അവാര്‍ഡ് (ഘഛഅ) ലഭിച്ചതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു.
600 മെഗാവാട്ട് മുതല്‍ 685 മെഗാവാട്ട് വരെ ശേഷിയുള്ള മഹാന്‍, മധ്യപ്രദേശ്, റായ്ഗഡ്, ഛത്തീസ്ഗഢിലെ റായ്പൂര്‍ എന്നിവിടങ്ങളില്‍ താപവൈദ്യുത നിലയങ്ങള്‍ക്കായി ഫ്‌ലൂ ഗ്യാസ് 608.00 ഡീസല്‍ഫ്യൂറൈസേഷന്‍ സംവിധാനം പുനഃക്രമീകരിക്കാന്‍ 608 കോടി രൂപ നിക്ഷേപിച്ച് അദാനി ഗ്രൂപ്പ്.
തെലങ്കാനയിലെ കാസിപേട്ടില്‍ വാഗണ്‍ റിപ്പയര്‍ വര്‍ക്ക്ഷോപ്പ് സ്ഥാപിക്കുന്നതിനുള്ള ഓര്‍ഡര്‍ തൈകിഷ എഞ്ചിനീയറിംഗ് ഇന്ത്യയുമായുള്ള സംയുക്ത സംരംഭമായ പവര്‍ മെക്ക്-തൈകിഷ ജെവിക്ക് ലഭിച്ചു. 306.60 കോടി രൂപയുടേതാണ് ഓര്‍ഡര്‍.
കൂടാതെ, നൈജീരിയയിലെ ലാഗോസിലെ ഡാങ്കോട്ട് പെട്രോളിയം റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് പ്രോജക്ടില്‍ നിന്ന് 119.53 കോടി രൂപയുടെ ഓര്‍ഡര്‍ കമ്പനി നേടിയിട്ടുണ്ട്. ഈ പദ്ധതി 24 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.
ജി ആര്‍ ഇന്‍ഫ്രാപ്രോജക്ട്സ്: കമ്പനിയുടെ മധ്യപ്രദേശിലെ 991 കോടി രൂപയുടെ എക്സ്പ്രസ് ക്യാരേജ്വേ, അതോറിറ്റിയുടെ എഞ്ചിനീയറില്‍ നിന്ന് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു, ഡിസംബര്‍ 20 മുതല്‍ പ്രാബല്യത്തോടെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിനുള്ള പ്രോജക്ട് യോഗ്യമാണെന്ന് പ്രഖ്യാപിച്ചു. ഭാരത്മാല പരിയോജനയുടെ കീഴില്‍ ഇപിസി രീതിയിലായിരുന്നു പദ്ധതി.
നാരായണി സ്റ്റീല്‍സ്: പ്രൊമോട്ടര്‍ ആദിത്യ അഗര്‍വാള്‍ ഡിസംബര്‍ 27-28 തീയതികളില്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി 4.99% ഷെയര്‍ഹോള്‍ഡിംഗിനെ പ്രതിനിധീകരിക്കുന്ന 5.44 ലക്ഷം ഇക്വിറ്റി ഓഹരികള്‍ വില്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. ഓഹരി ഒന്നിന് 75 രൂപയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്.
എന്‍ടിപിസി : ഇറ്റലി ആസ്ഥാനമായ മെയര്‍ ടെക്‌നിമോണ്ട് ഗ്രൂപ്പിന്റെ ഇന്ത്യന്‍ ഉപസ്ഥാപനമായ ടെക്‌നിമോണ്ടുമായി കമ്പനി് ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇന്ത്യയിലെ ഒരു എന്‍ടിപിസി പ്രോജക്റ്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഗ്രീന്‍ മെഥനോള്‍ ഉല്‍പ്പാദന സൗകര്യം വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ അവര്‍ സംയുക്തമായി വിലയിരുത്തുകയും പര്യവേക്ഷണം ചെയ്യുകയും ചെയ്യും.
പഠിക്കാം & സമ്പാദിക്കാം
Home
