4 Sept 2023 12:05 PM IST
Summary
- ഇഷ്യു സെപ്റ്റംബര്‍ 4 മുതൽ 6 വരെ
- സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ഫിനിഷ്ഡ് ഷീറ്റുകൾ, സോളാർ റൂഫിംഗ് ഹുക്കുകൾ എന്നിവയാണ് മുഖ്യ ഉത്പന്നങ്ങള്‍
- പ്രൈസ് ബാൻഡ് 93-98 രൂപ
സ്റ്റെയിൻലെസ് സ്റ്റീൽ ഉൽപ്പന്ന നിർമ്മാതാക്കളായ രത്നവീര്‍ പ്രിസിഷന്‍ എഞ്ചിനീയറിംഗ് ഇഷ്യു സെപ്റ്റംബര്‍ 4 ന് ആരംഭിച്ച് 6 ന് അവസാനിക്കും.
പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് 93-98 രൂപയാണ് ഈടാക്കുന്നത്. കുറഞ്ഞത് 150 ഓഹരികൾക്ക് അപേക്ഷിക്കണം.
ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനി 1.6 കോടി ഓഹരി നല്‍കി 165.03 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ പ്രമോട്ടർ വിജയ് രാമൻലാൽ സംഘ് വിയുടെ 29.79 കോടി രൂപയുടെ 30.4 ലക്ഷം ഓഹരികളുടെ ഓഫർ ഫോർ സൈലും ഉൾപ്പെടുന്നു.
ഓഹരികൾ സെപ്റ്റംബർ 14 നു ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ഇഷ്യൂവിൽ നിന്ന് ലഭികുന്ന 85 കോടി രൂപ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കും,
ഗുജറാത്തിൽ നാല് യൂണിറ്റുകളുള്ള കമ്പനി സ്റ്റെയിൻലെസ് സ്റ്റീല്‍, ഫിനിഷ്ഡ് ഷീറ്റുകൾ, വാഷറുകൾ, സോളാർ റൂഫിംഗ് ഹുക്കുകൾ, പൈപ്പുകൾ, ട്യൂബുകൾ എന്നിവ നിര്‍മിക്കുന്നു.
ഓട്ടോമോട്ടീവ്, പവർ, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോ മെക്കാനിക്സ്, ബിൽഡിംഗ് ആന്‍ഡ് കൺസ്ട്രക്ഷൻ, ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങി നിരവധി വ്യവസായങ്ങൾക്ക് കമ്പനി ഉൽപ്പന്നങ്ങൾ വിതരണം ചെയുന്നു.
മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ അറ്റാദായം മുൻ വർഷത്തെ അപേക്ഷിച്ച് 164.3 ശതമാനം വർധിച്ച് 25 കോടി രൂപയിലെത്തി.
ജൂപ്പിറ്റര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍സ്
സ്വകാര്യ ആശുപത്രി ശൃംഖലയായ ജൂപ്പിറ്റര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍സ് ലിമിറ്റഡ് ഇഷ്യു സെപ്റ്റംബര്‍ 6-ന് ആരംഭിച്ച് എട്ടിന് അവസാനിക്കും. പ്രൈസ് ബാന്‍ഡ് ഒരു ഷെയറിന് 695-735 രൂപ.
പഠിക്കാം & സമ്പാദിക്കാം
Home
