image

20 March 2023 5:59 AM GMT

Stock Market Updates

നഷ്ടത്തിൽ തുടങ്ങി വിപണി, നിഫ്റ്റി 17,000 ത്തിനു താഴെ

MyFin Desk

beginning with a market crash
X

Summary

11.17 ന് വ്യപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 536.59 പോയിന്റ് നഷ്ടത്തിൽ 57453.31 ലും നിഫ്റ്റി 162.65 പോയിന്റ് കുറഞ്ഞ് 16937.40 ലുമാണ് വ്യാപാരം നടക്കുന്നത്.


ഐടി ബാങ്കിങ് ഓഹരികളിൽ വില്പന സമ്മർദ്ദം മൂലം സൂചികകൾ ഒരു ശതമാനത്തോളം ഇടിഞ്ഞാണു ഇന്ന് വ്യപാരം ആരംഭിച്ചത്. ആഗോള വിപണികളിലും സമാന സ്ഥിതിയാണുള്ളത്.

പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 474.96 പോയിന്റ് കുറഞ്ഞ് 57,514.94 ലും നിഫ്റ്റി 139.10 പോയിന്റ് ഇടിഞ്ഞ് 19,960.95 ലുമെത്തി.

11.17 ന് വ്യപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 536.59 പോയിന്റ് നഷ്ടത്തിൽ 57453.31 ലും നിഫ്റ്റി 162.65 പോയിന്റ് കുറഞ്ഞ് 16937.40 ലുമാണ് വ്യാപാരം നടക്കുന്നത്.

അദാനി എന്റർപ്രൈസ്, ജെഎസ് ഡബ്ള്യു സ്റ്റീൽ, ഹിൻഡാൽകോ എന്നിവയുൾപ്പെടെ നിഫ്റ്റിയിലെ 45 ഓഹരികളും ഇന്ന് ചുവപ്പിലാണ് വ്യാപരം ചെയ്യുന്നത്.

സെൻസെക്സിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ് ഇൻഡ് ബാങ്ക്, ടെക്ക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ്, റിലയൻസ്, എസ് ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ് സി, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയും നഷ്ടത്തിലാണ്.

ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് ബാങ്ക് എന്നിവ ലാഭത്തിലാണ്.

യു എസ് ബാങ്കിങ് പ്രതിസന്ധി ഇപ്പോഴും നില നിൽക്കുന്നതിനാലും, വിദേശ നിക്ഷേപകരുടെ പിൻ വാങ്ങൽ തുടരുന്നതിനാലും ആശങ്ക തുടരുന്നുവെന്നാണ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.

ബാങ്കിങ് പ്രതിസന്ധി തടയിടുന്നതിനായി കേന്ദ്ര ബാങ്കുകൾ പ്രയത്നിക്കുന്നുണ്ടെങ്കിലും ഏഷ്യൻ വിപണികളെല്ലാം ദുർബലമായി.

ബാങ്കിങ് ഭീമൻ യുബിഎസ് ക്രെഡിറ്റ് സ്യൂയിസ് 3.25 ബില്യൺ ഡോളറിനു ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ക്രെഡിറ്റ് സ്യൂയിസ് 54 ബില്യൺ ഡോളർ വായ്പ, കേന്ദ്ര ബാങ്കിൽ നിന്നുമെടുക്കുന്നവെന്ന പ്രഖ്യാപനത്തിന് നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും ആശങ്കയെ കുറക്കുന്നതിന് കഴിഞ്ഞില്ല. ഈ സന്ദർഭത്തിലാണ് ബാങ്കിങ് പ്രതിസന്ധി മൂലം വിപണികളിലുണ്ടാകുന്ന പ്രക്ഷുബ്ധത ഒഴിവാക്കുന്നതിന് ഇത്തരൊമൊരു നടപടി റെഗുലേറ്റർ സ്വീകരിച്ചത്.

ഏഷ്യയിൽ ഹോങ്കോങ്ങിന്റെ ഹാങ് സെങ് 2.3 ശതമാനവും, ടോക്കിയോടെ നിക്കി 225 സൂചിക 0.97 ശതമാനവും, സിയോളിലെ കോസ്‌പി 0.39 ശതമാനവും, സിംഗപ്പൂരിലെ എസ് ടി ഐ 0.89 ശതമാനവും ഇടിഞ്ഞു. ഷാങ്ങ്ഹായ് കോമ്പൊസൈറ്റ് സൂചിക 0.24 ശതമാനം ഉയർന്നു.

വെള്ളിയാഴ്ച യുഎസ് വിപണിയും ഇടിഞ്ഞിരുന്നു. എസ് ആൻഡ് പി 500 1.1 ശതമാനം, ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് 1.2 ശതമാനം നാസ്ഡാക് 0.7 ശതമാനം എന്നിങ്ങനെയാണ് കുറഞ്ഞത്.

വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 1,766.53 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഈ മാസം ഇതുവരെ വിദേശ നിക്ഷേപകർ 11500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.