image

8 Dec 2022 5:28 AM GMT

Market

കാര്യമായ മാറ്റങ്ങളില്ലാതെ ആദ്യഘട്ട വ്യാപാരം

MyFin Desk

Market
X

Summary

  • ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 28.87 പോയിന്റ് നേട്ടത്തില്‍ 62,439.55 ലും നിഫ്റ്റി 8.60 പോയിന്റ് നേട്ടത്തില്‍ 18,569.10 ലുമെത്തി.


മുംബൈ: ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ കാര്യമായ മാറ്റമില്ലാതെ വിപണി വ്യപാരം ആരംഭിച്ചു. ക്രൂഡ് ഓയില്‍ വിലയിലെ കുറവും, ബാങ്കിങ് ഓഹരികളിലെ മുന്നേറ്റവും ഐടി, എഫ്എംസിജി ഓഹരികള്‍ മൂലമുണ്ടായ ഇടിവ് നികത്തുന്നതിന് സഹായിച്ചു. ഹിമാചല്‍ പ്രദേശിലെയും ഗുജറാത്തിലെയും നിയമസഭ തിരഞ്ഞെടുപ്പ് ഫലവും വിപണിയില്‍ നിര്‍ണായകമായേക്കും.

ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 28.87 പോയിന്റ് നേട്ടത്തില്‍ 62,439.55 ലും നിഫ്റ്റി 8.60 പോയിന്റ് നേട്ടത്തില്‍ 18,569.10 ലുമെത്തി. 10.15 നു സെന്‍സെക്‌സ് 168.09 പോയിന്റ് വര്‍ധിച്ചു 62,578.77 ലും നിഫ്റ്റി 50.05 പോയിന്റ് മുന്നേറി 18,610.55 ലുമാണ് വ്യാപാരം ചെയുന്നത്.

സെന്‍സെക്‌സില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഒരു ശതമാനവും ആക്‌സിസ് ബാങ്ക് 0.91 ശതമാനവും ഐസിഐസിഐ ബാങ്ക് 0.95 ശതമാനവും നേട്ടത്തിലാണ് വ്യപാരം ചെയുന്നത് . കൂടാതെ എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, നെസ്ലെ, അള്‍ട്രാടെക്ക് സിമന്റ്, മാരുതി, റിലയന്‍സ് എന്നിവയും ലാഭത്തിലാണ്. കൊട്ടക് ബാങ്ക്, എച്ച് യുഎല്‍, ടിസിഎസ്, ടെക്ക് മഹീന്ദ്ര, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ഡോ റെഡ്ഢി, വിപ്രോ എന്നിവ നഷ്ടത്തിലാണ്.

'ആഗോള തലത്തില്‍ പണപ്പെരുപ്പ ഭീതിയും, വളര്‍ച്ച മാന്ദ്യവും പ്രതിസന്ധിയാകുമ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. എങ്കിലും ആഗോള പ്രതിസന്ധികള്‍ ഈ വളര്‍ച്ചയ്ക്ക് തടസമാകുന്നുണ്ട്,'ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

ബുധനാഴ്ച സെന്‍സെക്‌സ് 215.68 പോയിന്റ് താഴ്ന്നു 62,410.68 ലും നിഫ്റ്റി 82.25 പോയിന്റ് താഴ്ന്നു 18,560.50 ലുമാണ് വ്യപാരമവസാനിപ്പിച്ചത്. യുഎസ് വിപണി ബുധനാഴ്ച സമ്മിശ്രമായാണ് വ്യാപാരമവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.58 ശതമാനം വര്‍ധിച്ച് ബാരലിന് 77.62 ഡോളറായി. വിദേശ നിക്ഷേപകര്‍ ബുധനാഴ്ച 1241.87 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.