image

31 March 2023 6:12 AM GMT

Stock Market Updates

ആദ്യഘട്ടത്തിൽ ഒരു ശതമാനത്തോളം ഉയർന്ന് സൂചികകൾ

MyFin Desk

ആദ്യഘട്ടത്തിൽ ഒരു ശതമാനത്തോളം ഉയർന്ന് സൂചികകൾ
X

Summary

11 20 ന് വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 611.72 പോയിന്റ് നേട്ടത്തിൽ 58,571 .81 ലും, നിഫ്റ്റി 171.85 പോയിന്റ് ഉയർന്ന് 17,252.55 ലുമാണ് വ്യാപാരം ചെയ്യുന്നത്.


റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിലെ മുന്നേറ്റവും, ഏഷ്യൻ വിപണികളിലെ ശക്തമായ പ്രവണതയും സൂചികളെ ഒരു ശതമാനത്തോളം ഉയർന്ന് വ്യാപാരം ആരംഭിക്കുന്നതിനു കാരണമായി. കൂടാതെ വിദേശ നിക്ഷേപകരുടെ അനുകൂലമായ സമീപനവും മറ്റൊരു കാരണമാണ്.

പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 705.26 പോയിന്റ് ഉയർന്ന് 58665.35 ലും നിഫ്റ്റി 196.95 പോയിന്റ് വർധിച്ച് 17277.65 ലുമെത്തി.

11 20 ന് വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 611.72 പോയിന്റ് നേട്ടത്തിൽ 58,571 .81 ലും, നിഫ്റ്റി 171.85 പോയിന്റ് ഉയർന്ന് 17,252.55 ലുമാണ് വ്യാപാരം ചെയ്യുന്നത്.

സെൻസെക്സിൽ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച് സി എൽ ടെക്‌നോളജീസ്, ഐ സി ഐ സി ഐ ബാങ്ക്, നെസ്‌ലെ , ടെക്ക് മഹീന്ദ്ര, ഇൻഫോസിസ്, പവർ ഗ്രിഡ്, എൻ ടി പി സി, ആക്സിസ് ബാങ്ക് എന്നിവ ലാഭത്തിലാണ്.

ഏഷ്യൻ പെയിന്റ്സ്, ഐ ടി സി എന്നിവ നഷ്ടത്തിലാണ്.

ഏഷ്യൻ വിപണിയിൽ സിയോൾ, ജപ്പാൻ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ലാഭത്തിലാണ് വ്യപാരം ചെയ്യുന്നത്. യു എസ് വിപണി വ്യാഴാഴ്ച യു എസ് വിപണിയും നേട്ടത്തിലായിരുന്നു.

"ബാങ്കിങ് പ്രതിസന്ധിയുടെ ആശങ്കകളിൽ നിന്ന് യു എസ് വിപണിയടക്കമുള്ള ആഗോള വിപണികൾ പുറത്തു വരുന്നതിന്റെ സൂചനകൾ കാണുന്നുണ്ട്. കൂടുതൽ ബാങ്ക് തകർച്ചകളോ, സിസ്റ്റത്തിൽ വലിയ സമ്മർദമോ ഉണ്ടായിട്ടില്ല എന്നത് വിപണികൾക്ക് നല്ല വാർത്തയാണ്," ജിയോ ജിത്ത് ഫിനാൻഷ്യൽ സർവീസിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. നിഫ്റ്റിയുടെ മൂല്യത്തിൽ പുരോഗതി ഉള്ളതിനാൽ കഴിഞ്ഞ രണ്ടു ദിവസമായി വിപണിയിൽ വിദേശ നിക്ഷേപം വരുന്നുണ്ടെന്നും വിജയകുമാർ പറഞ്ഞു.

രാമ നവമിയോടനുബന്ധിച്ച് വ്യാഴാഴ്ച ഇന്ത്യൻ വിപണി അവധിയായിരുന്നു.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0 .24 ശതമാനം കുറഞ്ഞ് ബാരലിന് 79 .08 ഡോളറായി.

വിദേശ നിക്ഷേപകർ ബുധനാഴ്ച 1245 .39 കോടി രൂപയുടെ ഓഹരികൾ വാങ്ങി.