image

14 Aug 2023 3:41 PM IST

Stock Market Updates

വന്‍ ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടത്തിലെത്തി സെന്‍സെക്സ്; ഇടിവ് തുടര്‍ന്ന് നിഫ്റ്റി

MyFin Desk

sensex gains after massive swings nifty followed the decline
X

Summary

  • ഇടവ്യാപാരത്തില്‍ സെന്‍സെക്സ് 65000ന് താഴേക്ക് പോയിരുനനു
  • ഏഷ്യന്‍ വിപണികള്‍ ഇടിവില്‍


ഇന്ന് രാജ്യത്തെ ആഭ്യന്തര ഓഹരി വിപണികളില്‍ പ്രകടമായത് വലിയ ചാഞ്ചാട്ടം. രാവിലെ വ്യാപാരം ആരംഭിച്ചത് വലിയ ഇടിവിലായിരുന്നു. തുടക്കത്തില്‍ സെൻസെക്‌സ് 461.48 പോയിന്റ് ഇടിഞ്ഞ് 64,861.17 എന്ന നിലയിലെത്തി. നിഫ്റ്റി 154.1 പോയിന്റ് താഴ്ന്ന് 19,274.20 ൽ എത്തി. ആര്‍ബിഐ നയപ്രഖ്യാപനങ്ങള്‍ കഴിഞ്ഞ സെഷനുകളില്‍ വിപണിയെ തളര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ ജൂണില്‍ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച കുറഞ്ഞുവെന്ന കണക്കും പുറത്തുവന്നിരുന്നു. ഇതിന്‍റെ പ്രതിഫലനമാണ് വിപണികളെ തുടക്കത്തില്‍ തന്നെ ഉലച്ചത്.

എന്നാല്‍ മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ പ്രതീക്ഷിച്ചത്ര ഉയരാതിരുന്നതും ശക്തമായ കോര്‍പ്പറേറ്റ് വരുമാനം പ്രകടമായ മേഖലകളിലെ വാങ്ങലും തിരിച്ചുവരവിന് ഇടയാക്കി. വ്യാപാരം അവസാന മണിക്കുറുകളിലേക്ക് കടക്കവേ നഷ്ടങ്ങള്‍ നികത്തി സെന്‍സെക്സ് നേരിയ നേട്ടത്തിലും നിഫ്റ്റി നേരിയ നഷ്ടത്തിലും അവസാനിച്ചു. സെൻസെക്‌സ് 23.78 പോയിന്റ് നേട്ടത്തില്‍ 65,346.43 എന്ന നിലയിലെത്തി. നിഫ്റ്റി 15.10 പോയിന്റ് താഴ്ന്ന് 19,413.20ൽ എത്തി

സെൻസെക്‌സ് പാക്കിൽ, ടാറ്റ മോട്ടോഴ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസെർവ്, ടെക് മഹീന്ദ്ര, പവർ ഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് പ്രധാനമായും ഇടിവിലുള്ളത്. എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക് സൺ ഫാർമ, നെസ്‌ലെ എന്നിവ നേട്ടത്തിലായിരുന്നു.

ഏഷ്യൻ വിപണികളില്‍, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നെഗറ്റീവ് ആയാണ് വ്യാപാരം അവസാനിപ്പിച്ചത് . വെള്ളിയാഴ്ച യുഎസ് വിപണികൾ മിക്കവാറും നഷ്ടത്തിലാണ് അവസാനിച്ചത്.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വെള്ളിയാഴ്ച 3,073.28 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.ബിഎസ്ഇ ബെഞ്ച്മാർക്ക് വെള്ളിയാഴ്ച 365.53 പോയിന്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 65,322.65 ൽ എത്തി. നിഫ്റ്റി 114.80 പോയിന്റ് അഥവാ 0.59 ശതമാനം ഇടിഞ്ഞ് 19,428.30 ൽ അവസാനിച്ചു.