image

10 Aug 2023 3:43 PM IST

Stock Market Updates

ധനനയത്തില്‍ നിരാശ, ബാങ്കിംഗില്‍ വീഴ്ച; സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തില്‍

MyFin Desk

disappointment fiscal policy failure banking sensex and nifty losses
X

Summary

  • എഫ്എംസിജി ഓഹരികളിലും ഇടിവ്
  • നിഫ്റ്റി ബാങ്ക് 338.90 പോയിന്‍റ് ഇടിഞ്ഞു
  • ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍


പലിശ നിരക്ക് ഉയര്‍ത്തിയില്ലെങ്കിലും പണപ്പെരുപ്പ നിഗമനം ഉയര്‍ത്തുകയും ബാങ്കുകള്‍ക്ക് താല്‍ക്കാലികമായി അധിക കരുതല്‍ ധന അനുപാതം ഏര്‍പ്പെടുത്തുകയും ചെയ്ത ധനനയം വിപണികളില്‍ നെഗറ്റിവ് മനോഭാവത്തിന് ഇടയാക്കി. യുഎസ് പണപ്പെരുപ്പ നിരക്ക് പുറത്തുവരുന്നതിന് മുന്നോടിയായി ആഗോള തലത്തില്‍ നിക്ഷേപകര്‍ പുലര്‍ത്തുന്ന ജാഗ്രതയും വിപണികളെ ചുവപ്പില്‍ നിലനിര്‍ത്തി. ആര്‍ബിഐ ഗവര്‍ണര്‍ ധനനയം പ്രഖ്യാപിച്ചതിനു പിന്നാലെ ബാങ്കിംഗ് ഓഹരികളില്‍ ആഘാതം പ്രകടമായിരുന്നു.

ബിഎസ്ഇ സെൻസെക്‌സ് 307.63 പോയിന്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 65,688.18 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 89.45 പോയിന്റ് അഥവാ 0.46 ശതമാനം താഴ്ന്ന് 119,543.10ല്‍ എത്തി. നിഫ്റ്റ് ബാങ്ക് 338.90 പോയിന്‍റ് അഥവാ 0.76 ശതമാനം ഇടിവോടെ 44,541.80ല്‍ എത്തി.

സെൻസെക്‌സ് പാക്കിൽ ഏഷ്യൻ പെയിന്റ്‌സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്‍സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, എച്ച്‌സിഎൽ ടെക്‌നോളജീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, നെസ്‌ലെ, ഭാരതി എയർടെൽ, എൻടിപിസി, അൾട്രാടെക് സിമന്റ്, മാരുതി എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ പ്രധാന ഓഹരികള്‍. പവർ ഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ,ടെക് മഹീന്ദ്ര, വിപ്രൊ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ വിപണികളിൽ, ടോക്കിയോ, ഓസ്ട്രേലിയ, ഷാങ്ഹായ്, ഹോംഗ്കോംഗ് എന്നിവ നേട്ടത്തിലാണ്. തായ്വാന്‍ വിപണി നഷ്ടത്തില്‍ കലാശിച്ചു. ബുധനാഴ്ച യുഎസ് വിപണികൾ നെഗറ്റീവ് ആയാണ് അവസാനിച്ചത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തതിന് ശേഷം ബുധനാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വാങ്ങുന്നവരായി മാറി. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം ബുധനാഴ്ച അവർ 644.11 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബുധനാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 149.31 പോയിന്റ് അഥവാ 0.23 ശതമാനം ഉയർന്ന് 65,995.81 എന്ന നിലയിലെത്തി. നിഫ്റ്റി 61.70 പോയിന്റ് അഥവാ 0.32 ശതമാനം ഉയർന്ന് 19,632.55 ൽ അവസാനിച്ചു.