8 Aug 2023 3:51 PM IST
Summary
- ധനനയത്തിനും യുഎസ് പണപ്പെരുപ്പത്തിനും നിക്ഷേപകര്‍ കാക്കുന്നു
- പലിശ നിരക്ക് കൂടുതല്‍ ബാധിക്കുന്ന മേഖലകളില്‍ ഇടിവ്
ഈ ആഴ്ച അവസാനത്തോടെ ആർബിഐ ധനനയവും യുഎസ് പണപ്പെരുപ്പ വിവരങ്ങളും വരാനിരിക്കെ നിക്ഷേപകർ ജാഗ്രത പാലിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് നേരിയ ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചു. തുടർച്ചയായ വിദേശ ഫണ്ടുകളുടെ ഒഴുക്കും ആഭ്യന്തര വിപണികൾക്ക് തിരിച്ചടിയായി.
30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 106.98 പോയിന്റ് അഥവാ 0.16 താഴ്ന്ന് 65,846.50ലെത്തി. എൻഎസ്ഇ നിഫ്റ്റി 27.00 പോയിന്റ് അഥവാ 0.14 ശതമാനം താഴ്ന്ന് 19,599.70ലെത്തി. പിന്നീട്, ബിഎസ്ഇ ബെഞ്ച്മാർക്ക് 93.4 പോയിന്റ് ഇടിഞ്ഞ് 65,860.08ലും നിഫ്റ്റി 21.05 പോയിന്റ് താഴ്ന്ന് 19,576.25ലും എത്തി.
സെൻസെക്‌സ് പാക്കിൽ പവർ ഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, നെസ്‌ലെ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്‌സ്, അൾട്രാടെക് സിമന്റ്, ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍. ടൈറ്റൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ഹോങ്കോങ്, ടോക്കിയോയും ഷാങ്ഹായ് എന്നിവയും നഷ്ടത്തിലായിരുന്നു. തിങ്കളാഴ്ച യുഎസ് വിപണികൾ പോസിറ്റീവിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപക സ്ഥാപന (എഫ്‌ഐഐ) 1,892.77 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വിറ്റു, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 1,080.80 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വിദേശ പോര്‍ട്ട്‍ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 66.39 കോടി രൂപയുടെ അറ്റ നിക്ഷേപം ഇന്നലെ ഇക്വിറ്റികളില്‍ നടത്തി. ഡെറ്റ് വിപണിയില്‍ 400.44 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍പിഐകളില്‍ നിന്ന് ഉണ്ടായത്.
തിങ്കളാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 232.23 പോയിന്റ് അഥവാ 0.35 ശതമാനം ഉയർന്ന് 65,953.48 എന്ന നിലയിലെത്തി. നിഫ്റ്റി 80.30 പോയിന്റ് അഥവാ 0.41 ശതമാനം ഉയർന്ന് 19,597.30 ൽ അവസാനിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
