image

9 Aug 2023 3:33 PM IST

Stock Market Updates

അവസാന ലാപ്പില്‍ നഷ്ടം നികത്തി പച്ച തൊട്ട് വിപണികള്‍

MyFin Desk

markets touched green in the last lap, recouping losses
X

Summary

  • ഓട്ടൊമൊബെല്‍, എഫ്എംസിജി, മെറ്റല്‍ ഓഹരികളില്‍ ശക്തമായ വാങ്ങല്‍
  • പ്രധാന ഡാറ്റകള്‍ക്ക് മുന്നോടിയായി നിക്ഷേപകരുടെ ജാഗ്രത
  • ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര തലത്തില്‍


ദുർബലമായ ആഗോള വിപണി പ്രവണതകളുടെയും വിദേശ ഫണ്ടുകളുടെ തുടർച്ചയായ ഒഴുക്കിന്‍റെയും പശ്ചാത്തലത്തില്‍ ഇന്ന് വ്യാപാര സെഷനിന്‍റെ ഏറിയ പങ്കും നഷ്ടത്തിലായിരുന്ന ആഭ്യന്തര വിപണി സൂചികകള്‍ പക്ഷേ ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടം നികത്തി നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടൊമൊബെല്‍, എഫ്എംസിജി, മെറ്റല്‍ ഓഹരികളില്‍ അനുഭവപ്പെട്ട ശക്തമായ വാങ്ങലാണ് വിപണിയുടെ തിരിച്ചുകയറ്റത്തിന് ഇടയാക്കിയത്.

നാളെ പ്രഖ്യാപിക്കാനിരിക്കുന്ന ആർബിഐയുടെ ധനനയത്തിനും യുഎസ് പണപ്പെരുപ്പ കണക്കുകള്‍ക്കും മുന്നോടിയായ ജാഗ്രത ചില മേഖലകളിലെ നിക്ഷേപങ്ങളെ ബാധിച്ചു. ബി‌എസ്‌ഇ സെൻസെക്‌സ് 146.52 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 65,993.02ൽ എത്തി എൻഎസ്ഇ നിഫ്റ്റി 61.25 പോയിന്റ് അഥവാ 0.31 ശതമാനം താഴ്ന്ന് 19,632.10ൽ എത്തി.

സെൻസെക്‌സ് പാക്കിൽ, റിലയൻസ് ഇൻഡസ്‌ട്രീസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, വിപ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടൈറ്റൻ, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, ഇൻഡസ്‌ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, മാരുതി, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എന്നിവ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്,തായ്വാന്‍ എന്നിവ താഴ്ന്നപ്പോൾ സിയോൾ, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ്. ചൊവ്വാഴ്ച യുഎസ് വിപണികൾ നെഗറ്റീവ് ആയാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ചൊവ്വാഴ്ച 711.34 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 106.98 പോയിന്റ് അല്ലെങ്കിൽ 0.16 ശതമാനം ഇടിഞ്ഞ് 65,846.50 ൽ എത്തി. നിഫ്റ്റി 26.45 പോയിന്റ് അഥവാ 0.13 ശതമാനം ഇടിഞ്ഞ് 19,570.85 ൽ എത്തി.