image

4 Aug 2023 12:37 PM IST

Stock Market Updates

സൊമാറ്റോ ലക്ഷ്യവില പുതുക്കി നിക്ഷേപകസ്ഥാപനങ്ങള്‍

MyFin Desk

zomato revises target price investor firms
X

Summary

  • സൊമാറ്റോ ഓഹരികള്‍ 14 ശതമാനം വര്‍ധനയോടെ 52 ആഴ്ചത്തെ ഉയര്‍ച്ചയില്‍
  • കമ്പനി ആദ്യ പാദത്തില്‍ രണ്ടു കോടി രൂപ അറ്റാദായം രേഖപ്പെടുത്തി


ആദ്യമായി ലാഭത്തിലെത്തിയ സൊമാറ്റോ ലിമിറ്റഡ് ഇന്ന് ഓഹരി വിപണിയില്‍ കുതിപ്പുനടത്തി. ഇന്നു രാവിലെ 89 രൂപയില്‍ ഓപ്പണ്‍ ചെയ്ത സൊമാറ്റോ ഓഹരികള്‍ 14 ശതമാനം വര്‍ധനയോടെ 52 ആഴ്ചക്കിടയിലെ 98.4 രൂപ എത്തി. ഇപ്പോള്‍ 95 രൂപയ്ക്കു ചുറ്റുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചരിത്രത്തിലാദ്യമായി കമ്പനി അറ്റാദായത്തിലെത്തിയതിനെത്തുടര്‍ന്ന് മിക്ക ബ്രോക്കറേജ് സ്ഥാപനങ്ങളും ഓഹരിയുടെ ലക്ഷ്യവില ഉയര്‍ത്തി നിശ്ചയിച്ചിട്ടുണ്ട്. കമ്പനി ആദ്യ പാദത്തില്‍ രണ്ടു കോടി രൂപ അറ്റാദായവും 2416 കോടി രൂപ വരുമാനവും നേടിയിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ 70.9 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

അടുത്ത ഒരു വര്‍ഷക്കാലത്ത് ഓഹരി വില 28 ശതമാനം വര്‍ധിച്ച് 110 രൂപയിലെത്തുമെന്ന് മോട്ടിലാല്‍ ഓസ്വാള്‍ സെക്യൂരിറ്റീസും 37 വര്‍ധന നേടുമെന്ന് ജെ എം ഫിനാന്‍ഷ്യലും പ്രതീക്ഷിക്കുന്നു.

ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വില പ്രതീക്ഷ