image

18 Oct 2025 4:12 PM IST

Stock Market Updates

ഫെഡറൽ ബാങ്ക് അറ്റാദായത്തിൽ ഇടിവ്

MyFin Desk

ഫെഡറൽ ബാങ്ക് അറ്റാദായത്തിൽ ഇടിവ്
X

മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഫെഡറൽ ബാങ്കിന്റെ അറ്റാദായത്തിൽ 9.6 ശതമാനം ഇടിവ്. 955.26 കോടി രൂപയാണ് അറ്റാദായം. മുൻവർഷം ഇതേ കാലയളവിൽ ഇത് 1056.69 കോടി രൂപയായിരുന്നു.

അതേസമയം ബാങ്കിൻ്റെ മൊത്തം നിഷ്ക്രിയ ആസ്തി കുറഞ്ഞു. മുൻ വർഷത്തെ 2.09 ശതമാനത്തിൽ നിന്ന് 1.83 ശതമാനമായി നിഷ്ക്രിയാസ്തി കുറഞ്ഞിട്ടുണ്ട്. മൊത്തം ​​പലിശ, പലിശേതര വരുമാനം ഉയർന്നു. പലിശ വരുമാനം 5.4 ശതമാനം വർധിച്ച് 2,495 കോടി രൂപയായി മാറി. പലിശേതര വരുമാനവും കുത്തനെ ഉയർന്നു. പ്രവർത്തന ലാഭം 5 ശതമാനം വർധിച്ച് 1,644 കോടി രൂപയായി.

ആസ്തികളിൽ നിന്നുള്ള വരുമാനം 1.09 ശതമാനവും ഇക്വിറ്റിയിൽ നിന്നുള്ള വരുമാനം (ROE) 11.01 ശതമാനവുമാണ്. ബാങ്കിൻ്റെ മൊത്തം വരുമാനം വർഷം തോറും 3.8 ശതമാനം വർധിച്ച് 7,824.3 കോടി രൂപയായി. 2025 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് ഫെഡറൽ ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങളിൽ വർധനയുണ്ട്. വർഷം തോറും 7.4 ശതമാനം വർധിച്ച് നിക്ഷേപങ്ങൾ 2.89 ലക്ഷം കോടി രൂപയായി. മൊത്തം ​​വായ്പകൾ 6.2 ശതമാനം വർധിച്ച് 2.45 ലക്ഷം കോടി രൂപയാണ്. കറൻ്റ് അക്കൌണ്ട്, സേവിങ്സ് അക്കൌണ്ട് നിക്ഷേപങ്ങൾ 89,591 കോടി രൂപയുടേതാണ്. 10.7 ശതമാനമാണ് വർധന. കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് അനുപാതം 94 ബേസിസ് പോയിന്റ് വർധിച്ച് 31.01 ശതമാനമായി ഉയർന്നിട്ടുണ്ട്.