image

27 Nov 2025 3:26 PM IST

Stock Market Updates

വില 100 രൂപയിൽ താഴെയാണ്; പണം മുടക്കിയവർ കാശുവാരിയ എഐ ഓഹരി

MyFin Desk

വില 100 രൂപയിൽ താഴെയാണ്; പണം മുടക്കിയവർ കാശുവാരിയ എഐ ഓഹരി
X

Summary

ഓഹരി വില 100 രൂപയിൽ താഴെ; പണം മുടക്കിയവർ കാശുവാരിയ രണ്ടു പെന്നി ഓഹരികൾ


12.91 രൂപയിൽ നിന്ന് ഒറ്റ വർഷം കൊണ്ട് ഓഹരി വില ഉയർന്നത് 99.50 രൂപയിലേക്ക്. കാർഷികോൽപ്പന്ന കമ്പനിയായ ബ്ലൂ പേൾ അഗ്രിവെഞ്ചേഴ്‌സ് 2025 ലെ മൾട്ടിബാഗറുകളിൽ ഒന്നാണ്. 671 ശതമാനമാണ് ഈ ഓഹരിയിലെ നേട്ടം. 100 രൂപയിലേക്ക് ഓഹരി വില അടുക്കുമ്പോൾ പണം മുടക്കിയരിൽ പലരും ചുരുങ്ങിയ കാലം കൊണ്ട് മികച്ച റിട്ടേൺ കൊയ്തു.

1847 ശതമാനം വരെ റിട്ടേൺ

100 രൂപയിൽ താഴെ വിലയുള്ള നിരവധി ഓഹരികൾ ഈ രംഗത്തെ മൾട്ടിബാഗറുകളാണ്. നിക്ഷേപകർക്ക് വാർഷികാടിസ്ഥാനത്തിൽ മികച്ച റിട്ടേൺ നൽകിയ ചില ഓഹരികൾ ഈ വർഷം 1,847 ശതമാനം വരെ റിട്ടേൺ നൽകിയിട്ടുണ്ട്. ശ്രീ ചക്ര സിമന്റ് ലിമിറ്റഡാണ് ഒരു ഓഹരി .

ബിഎസ്ഇയിലെ 3.46 രൂപയിൽ നിന്ന് ശ്രീചക്ര സിമൻ്റ് ഓഹരി മുന്നേറി. 27 വ്യാഴാഴ്ച ഓഹരി വില 69 രൂപയാണ്. സിമന്റ്, കോൺക്രീറ്റ്, അനുബന്ധ നിർമ്മാണ സാമഗ്രികൾ എന്നിവ നിർമ്മിക്കുകയും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് സേവനം നൽകുകയും ചെയ്യുന്നതാണ് കമ്പനി.

എഐ രംഗത്തും പെന്നി

ഐസ്ട്രീറ്റ് നെറ്റ്‌വർക്ക് ലിമിറ്റഡാണ് ഈ വർഷം നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകിയ മറ്റൊരു ഓഹരി. ഓഹരിയിൽ 2025 ൽ 974 ശതമാനം വർധനയുണ്ട്. ബിഎസ്ഇയിൽ 4.07 രൂപയിൽ നിന്ന് 43.72 രൂപയായി ഓഹരി വില ഉയർന്നു. വ്യാഴാഴ്ച 43.50 രൂപയിലാണ് ഓഹരി വില. ചൊവ്വാഴ്ച ഓഹരി 1.39 ശതമാനം ഉയർന്നായിരുന്നു വ്യാപാരം.

ബിസിനസുകൾക്കായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൊല്യൂഷനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനിയാണ് ഐസ്ട്രീറ്റ് നെറ്റ്‌വർക്ക് ലിമിറ്റഡ്. മുമ്പ് ഇ-കൊമേഴ്‌സ്, ഇന്റർനെറ്റ് റീട്ടെയിൽ എന്നിവയിൽ ഏർപ്പെട്ടിരുന്ന കമ്പനിയാണിത്. ഇപ്പോൾ എഐനേറ്റീവ് പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കുകയും എഐ, സൈബർ സുരക്ഷ, പ്രതിരോധശേഷി എന്നീ മേഖലകൾ കേന്ദ്രീകരിച്ച് സേവനം നൽകുകയും ചെയ്യുന്നു.

(Disclaimer : ഓഹരികളിലെ നിക്ഷേപത്തിന് ഉയർന്ന നഷ്ട സാധ്യതയുമുണ്ട്. പ്രത്യേകിച്ച് പെന്നി ഓഹരികളിൽ. വായനക്കാർ കൃത്യമായ വിപണി പഠനത്തിന് ശേഷം സ്വന്തം റിസ്കിൽ വേണം ഓഹരികളിൽ നിക്ഷേപിക്കാൻ.)