image

14 Feb 2024 12:41 PM IST

Stock Market Updates

കിഴിവിൽ ലിസ്റ്റ് ചെയ്ത് 2 പ്രധാന ഫൈനാൻസ് ബാങ്ക് ഓഹരികൾ

MyFin Desk

2 major finance bank stocks listed at discount
X

Summary

  • ജന എസ്എഫ്ബിയുടെ ഓഹരികൾ ഇഷ്യൂ വിലയിൽ നിന്നും 4.35% താഴ്ന്നാണ് ലിസ്റ്റ് ചെയ്‌തത്‌
  • ക്യാപിറ്റൽ എസ്എഫ്ബിയുടെ ലിസ്റ്റിംഗ് വില 430.25 രൂപ


ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ജന എസ്എഫ്ബിയുടെ ഓഹരികളുടെ അരങ്ങേറ്റം ഇഷ്യൂ വിലയേക്കാൾ താഴ്ന്ന്. ഇഷ്യൂ വിലയായ 414 രൂപയിൽ നിന്നും 4.35 ശതമാനം താഴ്ന്ന് 396 രൂപയിലാണ് ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂ വഴി 570 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഇതിൽ 462 കോടി രൂപയുടെ പുതിയ ഇഷ്യൂവും 108 കോടി രൂപയുടെ ഓഫർ ഫോർ സയിലും ഉൾപ്പെടുന്നു.

ജന ക്യാപിറ്റൽ ലിമിറ്റഡും ജന ഹോൾഡിംഗ്സ് ലിമിറ്റഡുമാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക ബാങ്കിൻ്റെ ഭാവി മൂലധന ആവശ്യങ്ങൾ, ഇഷ്യൂ ചെലവ് എന്നിവയ്ക്കായി ഉപയോഗിക്കും.

2006ൽ സ്ഥാപിതമായ ജന സ്മോൾ ഫിനാൻസ് ബാങ്ക് പ്രധാനമായി എംഎസ്എംഇ വായ്പകൾ, ഭവനവായ്പകൾ, എൻബിഎഫ്സിക്കുള്ള ടേം ലോണുകൾ, സ്ഥിരനിക്ഷേപങ്ങൾക്കെതിരായ വായ്പകൾ, ഇരുചക്രവാഹന വായ്പകൾ, സ്വർണ്ണ വായ്പകൾ എന്നിവ നൽകുന്ന ഒരു നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയാണ്.

റീട്ടെയിൽ, കോർപ്പറേറ്റ് ക്ലയൻ്റുകൾക്കായി മൊബൈൽ, ഇൻ്റർനെറ്റ് ബാങ്കിംഗ് പോലുള്ള ഡിജിറ്റൽ ഉൽപ്പന്നങ്ങളും സേവനങ്ങളും കമ്പനി നൽകുന്നുണ്ട്. 2021 മാർച്ച് 31 നും 2023 മാർച്ച് 31 നും ഇടയിലുള്ള ബാങ്കിൻ്റെ മൊത്തം സുരക്ഷിതമായ വായ്പകൾ 50,760.00 ദശലക്ഷം രൂപയിൽ നിന്ന് 99,047.54 ദശലക്ഷം രൂപയായി വർധിച്ചിട്ടുണ്ട്. ഇത് 39.69 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) സൂചിപ്പിക്കുന്നു.

കമ്പനിക്ക് 22 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 754 ബ്രാഞ്ചുകളുണ്ട്.

ക്യാപിറ്റൽ സ്‌മോൾ ഫൈനാൻസ് ബാങ്ക്

ചെറുകിട ധനകാര്യ ബാങ്കായ ക്യാപിറ്റൽ എസ്എഫ്ബിയുടെ ഓഹരികൾ 8.07 ശതമാനം കിഴിവിലാണ് അരങ്ങേറ്റം കുറിച്ചത്. ഇഷ്യൂ വില 468 രൂപ, ലിസ്റ്റിംഗ് വില 430.25 രൂപ. ഇഷ്യൂവിലൂടെ 523.07 കോടി രൂപയാണ് കമ്പനി സ്വരൂപിച്ചത് . ഇതിൽ 450 കോടി രൂപയുടെ പുതിയ ഇഷ്യൂവും 73.07 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.

സർവ്ജിത് സിംഗ് സംര, അമർജിത് സിംഗ് സംര, നവനീത് കൗർ സംര, സുരീന്ദർ കൗർ സംര, ദിനേഷ് ഗുപ്ത എന്നിവരാണ് ബാങ്കിൻ്റെ പ്രൊമോട്ടർമാർ.

സമാഹരിച്ച തുക ബാങ്കിൻ്റെ ഭാവി മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിന്, ടയർ-1 മൂലധന അടിത്തറ വർധിപ്പിക്കൽ, ഇഷ്യൂവുമായി ബന്ധപ്പെട്ട ചെലവുകൾ എന്നിവക്കായി വിനിയോഗിക്കും.

1999-ൽ സ്ഥാപിതമായ ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് ഒരു ചെറുകിട ധനകാര്യ ബാങ്കാണ്. 2015-ൽ സ്‌മോൾ ഫൈനാൻസ് ബാങ്കിനുള്ള ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ എൻബിഎഫ്സി (NBFC) ഇതര മൈക്രോഫിനാൻസ് സ്ഥാപനവുമാണിത്. ബ്രാഞ്ച് അധിഷ്ഠിത പ്രവർത്തന മാതൃകയിൽ കമ്പനിക്ക് അർദ്ധ നഗര, ഗ്രാമ പ്രദേശങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ട്.

നാല്പത് മുതൽ 50 ലക്ഷം വരെയുള്ള വാർഷിക വരുമാനമുള്ള ഉപഭോക്തൃ വിഭാഗങ്ങളെയാണ് ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് ലക്ഷ്യമിടുന്നത്. ഉൽപ്പന്ന ഓഫറുകൾ, ഉപഭോക്തൃ സേവനം, ഫിസിക്കൽ ബ്രാഞ്ചുകൾ, ഡിജിറ്റൽ ചാനലുകൾ എന്നിങ്ങനെയുള്ള സേവനങ്ങളാണ് ബാങ്ക് ഉപഭോക്താക്കൾക്ക് നൽകി വരുന്നത്. പഞ്ചാബിലെ ജലന്ധറിലാണ് ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ ആസ്ഥാനം. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി, ഹിമാചൽ പ്രദേശ്, ചണ്ഡീഗഢ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്എഫ്ബി പ്രവർത്തനങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലെ 24 ജില്ലകളിലായി ബാങ്കിന് 172 ബ്രാഞ്ചുകളും 174 എടിഎമ്മുകളുമുണ്ട്.