26 Nov 2025 4:06 PM IST
Summary
യുഎസിലെ റീട്ടെയില്‍ വില്‍പ്പന പ്രതീക്ഷിച്ചതിലും കുറഞ്ഞു
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നഷ്ടങ്ങള്‍ക്ക് ശേഷം തിരിച്ച് വരവ് നടത്തി നിഫ്റ്റിയും സെന്‍സെക്സും. വിപണിയുടെ കുതിച്ചുചാട്ടത്തിന് പിന്നില്‍ നാല് ഘടകങ്ങളുണ്ടെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കിയത്.
യുഎസിലെ റീട്ടെയില്‍ വില്‍പ്പന പ്രതീക്ഷിച്ചതിലും കുറഞ്ഞതും ഉപഭോക്തൃ ആത്മവിശ്വാസം കുറഞ്ഞെന്നുമുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതോടെ ഡിസംബറില്‍ ഫെഡ് നിരക്ക് കുറയ്ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചു. പലിശനിരക്ക് കുറയ്ക്കുന്നത് ഇന്ത്യ പോലുള്ള എമര്‍ജിംഗ് മാര്‍ക്കറ്റുകളിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കും.
അടുത്തയാഴ്ചത്തെ വായ്പാനയത്തില്‍ റിസര്‍വ് ബാങ്കും നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് സഞ്ജയ് മല്‍ഹോത്രയും സൂചന നല്‍കി. ഈ പ്രതീക്ഷ ധനകാര്യം, ബാങ്കുകള്‍, ഓട്ടോ, റിയല്‍റ്റി തുടങ്ങിയ പലിശനിരക്ക് ബാധകമാവുന്ന മേഖലകളിലെ ഓഹരികളില്‍ മുന്നേറ്റ സാധ്യത നല്‍കി.
വിദേശ നിക്ഷേപകരുടെ ശക്തമായ തിരിച്ച് വരവിന്റെ സൂചനകളും വിപണിയിലുണ്ട്. ഇന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏകദേശം 785 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളാകട്ടെ, 3,912 കോടി രൂപയുടെ ശക്തമായ നിക്ഷേപം നടത്തി, ഇത് ആഭ്യന്തര പങ്കാളിത്തത്തിന്റെ ആധിപത്യം വീണ്ടും ഉറപ്പിച്ചു.
ഒപ്പം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതും ഇന്ത്യന്‍ വിപണിക്ക് അനുകൂലമായി മാറിയിട്ടുണ്ടെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.ചോയ്‌സ് ഇക്വിറ്റി ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിലെ ടെക്‌നിക്കല്‍ & ഡെറിവേറ്റീവ് അനലിസ്റ്റ് അമൃത ഷിന്‍ഡെയും സമാനമായ വിക്ഷണങ്ങളാണ് പങ്കുവച്ചത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളും എണ്ണവില കുറയാന്‍ കാരണമായി. ക്രൂഡ് ഓയില്‍ വിലയിലെ ഈ ഇടിവ് ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ഓഹരികള്‍ക്ക് മുന്നേറ്റം നല്‍കും.
പഠിക്കാം & സമ്പാദിക്കാം
Home
