image

23 Nov 2023 3:48 PM IST

Stock Market Updates

ഇടിവില്‍ നിന്ന് വീണ് ഫ്ലാറ്റായി വിപണി സൂചികകള്‍

MyFin Desk

market indices eased from declines
X

Summary

  • റിയല്‍റ്റി, മെറ്റല്‍ ഓഹരികളില്‍ ഇടിവ്
  • സെന്‍സെക്സും നിഫ്റ്റിയും നേരിയ ഇടിവില്‍


സമ്മിശ്ര ആഗോള സൂചനകള്‍‌ക്കിടെ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് ഫ്ലാറ്റ് തലത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നേട്ടത്തില്‍ തുടങ്ങിയ വിപണികള്‍ ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തില്‍ ഇടിവിലേക്ക് വീഴുകയായിരുന്നു. റിയല്‍റ്റി, മെറ്റല്‍ തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ മികച്ച വാങ്ങല്‍ പ്രകടമാക്കിയപ്പോള്‍ ഫാര്‍മ ഓഹരികളില്‍ വില്‍പ്പന പ്രവണതയാണ് കൂടുതലും ഉണ്ടായത്.

സെന്‍സെക്സ് 5.43 പോയിന്‍റ് (0.0082%) ഇടിവോടെ 66,017.81ലും നിഫ്റ്റി 1.50 പോയിന്‍റ് (0.0076%) ഇടിവോടെ 19,810.35ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്‍സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, വിപ്രോ തുടങ്ങിയവയാണ് മികച്ച നേട്ടം കൊയ്ത ഓഹരികള്‍. അൾട്രാടെക് സിമന്റ്, ലാർസൻ ആൻഡ് ടൂബ്രോ, ടൈറ്റൻ കമ്പനി, ബജാജ് ഫിനാൻസ്, മാരുതി സുസുക്കി ഇന്ത്യ തുടങ്ങിയവയാണ് പ്രധാനമായും നഷ്ടം നേരിട്ടത്.

ഏഷ്യൻ വിപണികളിൽ, ഷാങ്ഹായ് , ഹാംഗ്സെംഗ് എന്നിവ പച്ച നിറത്തിലാണ് വ്യാപാരം നടത്തിയത്, സിയോൾ താഴ്ന്ന നിലയിലാണ്. യുഎസ് വിപണികൾ ബുധനാഴ്ച നേട്ടത്തോടെയാണ് അവസാനിച്ചത്.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ബുധനാഴ്ച 306.56 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബുധനാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 92.47 പോയിന്റ് അഥവാ 0.14 ശതമാനം ഉയർന്ന് 66,023.24 എന്ന നിലയിലെത്തി. നിഫ്റ്റി 28.45 പോയിന്റ് അഥവാ 0.14 ശതമാനം ഉയർന്ന് 19,811.85 ലെത്തി.