image

24 Jan 2024 3:51 PM IST

Stock Market Updates

ചാഞ്ചാട്ടത്തിനൊടുവില്‍ വിപണികള്‍ക്ക് മികച്ച നേട്ടത്തില്‍ ക്ലോസിംഗ്

MyFin Desk

markets close higher after volatility
X

Summary

  • മീഡിയ വിഭാഗത്തിലാണ് ഏറ്റവും വലിയ നേട്ടം
  • ഇരുവിപണികളും 1 ശതമാനത്തിന് മുകളില്‍ കയറി
  • ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് സമ്മിശ്ര തലത്തില്‍


ഇന്നലത്തെ സെഷനില്‍ രേഖപ്പെടുത്തിയ വന്‍ വീഴ്ചയില്‍ നിന്ന് തിരികെക്കയറി ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍. സെന്‍സെക്സ് 689.76 പോയിന്‍റ് അഥവാ 0.98 ശതമാനം നേട്ടത്തോടെ 71,060.31ല്‍ എത്തി. നിഫ്റ്റി 227.10 പോയിന്‍റ് അഥവാ 1.07 ശതമാനം കയറി 21,465.90ല്‍ എത്തി. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 1.87 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 1.74 ശതമാനവും മുന്നേറി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.71 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 1.72 ശതമാനവും നേട്ടം കൈവരിച്ചു.

നേട്ടങ്ങളും കോട്ടങ്ങളും

നിഫ്റ്റിയില്‍ മീഡിയ വിഭാഗത്തിലാണ് ഏറ്റവും വലിയ നേട്ടം പ്രകടമാക്കിയത്. ഇന്നലെ 13 ശതമാനത്തോളം ഇടിഞ്ഞ മീഡിയ സൂചിക ഇന്ന് മൂന്ന് ശതമാനത്തിലധികം തിരികെക്കയറി. മെറ്റല്‍, പൊതുമേഖലാ ബാങ്ക്, ഓയില്‍-ഗ്യാസ് എന്നിവ 2 ശതമാനത്തിന് മുകളില്‍ നേട്ടം കൈവരിച്ചു. സ്വകാര്യ ബാങ്ക് (0.24%) ഒഴികെയുള്ള എല്ലാ സൂചികകളും നേട്ടത്തിലാണ്.

ഇന്ന് നിഫ്റ്റി 50-യില്‍ ഹിന്‍ഡാല്‍കോ (4.68%), ഡോ റെഡ്ഡി (3.82%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (3.73%) , ടാറ്റ സ്‍‍റ്റീല്‍ (3.69%) ,എച്ച്സിഎല്‍ ടെക് (3.49 %), എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്ക് (2.99%), ആക്സിസ് ബാങ്ക് (2.72%), ഏഷ്യന്‍ പെയിന്‍റ്സ് (1.73%), അദാനി പോര്‍ട്‍സ് (1.22%), ഹീറോ മോട്ടോകോര്‍പ്പ് (0.58%) എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ ടാറ്റ സ്‍റ്റീല്‍ (3.88 %) , പവര്‍ഗ്രിഡ് (3.49 %) , എച്ച്സിഎല്‍ ടെക് (3.44 %), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (3.23 %) , ടെക് മഹീന്ദ്ര (3.09 %), എന്നിവ മികച്ച നേട്ടം കൊയ്തു. ഐസിഐസിഐ ബാങ്ക് (2.94 %), ഐസിഐസിഐ ബാങ്ക് (2.77 %), ഏഷ്യന്‍ പെയിന്‍റ്സ് (1.91 %), ടിസിഎസ് (0.36 %), ബജാജ് ഫിനാന്‍സ് (0.17 %) എന്നിവ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി

ഏഷ്യന്‍ വിപണികള്‍

ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് സമ്മിശ്ര തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ചൈനയുടെ ഷാങ്ഹായ്, ഓസ്ട്രേലിയ എഎസ്എക്സ് എന്നിവ നേട്ടത്തിലാണ്. ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്‍റെ നിക്കി എന്നിവ ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചു.