image

6 Feb 2026 5:39 PM IST

Stock Market Updates

ഉറക്കമില്ല. ശമ്പളവും വേണ്ട, സകല പണിയും ചെയ്തോളും, എഐ കൊടുങ്കാറ്റിൽ വീണ ഐടി ഓഹരികൾ കയറുമോ?

Rinku Francis

ഉറക്കമില്ല. ശമ്പളവും വേണ്ട, സകല പണിയും ചെയ്തോളും,  എഐ കൊടുങ്കാറ്റിൽ വീണ ഐടി ഓഹരികൾ കയറുമോ?
X

Summary

Top falling IT Stocks: ഉറക്കമില്ല. ശമ്പളവും വേണ്ട, സകല പണിയും ചെയ്തോളും. പുതിയ എഐ കൊടുങ്കാറ്റിൽ തകർന്ന ഇന്ത്യൻ ഐടി ഓഹരികൾ തിരിച്ചുകയറുമോ?


യുഎസ് എഐ സ്റ്റാ‍ർട്ടപ്പായ ആന്ത്രോപിക്കിൻ്റെ ഒറ്റ ഒരു ഇന്നവേഷൻ ലോകത്തെ വൻനിര ഐടി കമ്പനികളെ എല്ലാം കൂപ്പുകുത്തിച്ചിരിക്കുകയാണ്. പല ഓഹരികളും തകർന്നടിഞ്ഞു. എത്ര സങ്കീ‍ർണമായ ജോലിയും ചില പ്ല​​​ഗിന്നുകൾ കൊണ്ട് വളരെ വേ​ഗത്തിൽ തീർക്കാം എന്നായതോടെ അടുത്ത ലേഓഫിൻ്റെ സാധ്യതകളും ഐടി മേഖലയെ അങ്കലാപ്പിലാക്കുന്നുണ്ട്.

സെയിൽസും മാ‍ർക്കറ്റിം​ഗും ഡാറ്റ അനാലിസിസും എന്നും വേണ്ട നിയമപരമായ കാര്യങ്ങൾക്കും ഇനി ഈ രംഗത്ത് എഐ ഏജൻ്റ് മതി. വൻകിട കമ്പനികളുമായുള്ള കോൺട്രാക്റ്റ് റിവ്യൂ, പരാതികൾ രേഖപ്പെടുത്തൽ, നിയമപരമായ നി‍ർദേശങ്ങൾ, പരാതി പരിഹാരത്തിനുള്ള മാ‍ർ​ഗങ്ങൾ എല്ലാം ലീ​ഗൽ പ്ല​ഗിൻ നി‍ർവഹിച്ചുകൊള്ളും.

കോഡിങ്, ടെസ്റ്റിങ്, ബാക്ക് ഓഫീസ് ജോലികൾ എന്നിവക്കൊക്കെയായി പല ഇന്ത്യൻ ഐടി കമ്പനികളും വലിയ തുകയാണ് ഇപ്പോൾ ചെലവഴിക്കുന്നത്. നിരവധി ജൂണിയ‍ർ ലെവൽ എൻജിനിയ‍ർമാരെയും, ഡെവലപ്പർമാരെയും ഒക്കെ നിയമിക്കണ്ടതായും വരുന്നു. ഇനി ഇതിനൊക്കെ എഐ ടൂളുകൾ മാത്രം മതി. വളരെ കുറഞ്ഞ നിയമനങ്ങളും. 50 ജൂണിയ‍ർ എൻജിനിയർമാരുടെ അല്ലെങ്കിൽ ഡെവലപ്പ‍ർമാരുടെ ജോലി ചെയ്തു തീ‍ർക്കാൻ ഒരു എഐ ടൂളിന് മിനിറ്റുകൾ മതി എന്ന സ്ഥിതിയിലേക്ക് ഐടി മേഖല മാറുകയാണ് .ജോലികൾ ഔട്ട്സോഴ്സ് ചെയ്യേണ്ടതില്ല എന്ന മെച്ചവുമുണ്ട്.

ഇന്ത്യൻ ഐടി ഓഹരികൾ തകർന്നടിയാൻ കാരണം എന്താണ്?

ആന്ത്രോപിക് കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ ഇന്ത്യൻ ഐടി ഓഹരികളുടെ വിപണി മൂല്യത്തിൽ ഇപ്പോൾ രണ്ടുലക്ഷം കോടി രൂപയിൽ ഏറെയeണ് ഇടിവ്. ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ എന്നിവയുടെ എല്ലാം വിപണി മൂല്യം കുത്തനെ ഇടിഞ്ഞു. നാലു മാസത്തിനിടയിലെ ഏറ്റവും മോശം പ്രതിവാര പ്രകടനമാണിപ്പോൾ നിഫ്റ്റി ഐടി സൂചികയുടേത്. എന്തുകൊണ്ടാണ് ആന്ത്രോപിക്കിൻ്റെ എഐ ഇന്നവേഷൻ ഇന്ത്യൻ ഐടി ഓഹരികളെ ഇങ്ങനെ തകർത്തത്? കാരണമുണ്ട്. ടിസിഎസിൻ്റെയും ഇൻഫോസിസുമൊക്കെ വരുമാനത്തിന്റെ വലിയൊരു ഭാഗം യുഎസ്, യൂറോപ്യൻ ക്ലയന്റുകളിൽ നിന്നാണ്. അതുകൊണ്ടാണ് യുഎസിലെ ഒരു എഐ അപ്ഡേറ്റ് വാൾ സ്ട്രീറ്റിനെ പരിഭ്രാന്തിയിലാക്കിയതിനൊപ്പം തന്നെ ദലാൽ സ്ട്രീറ്റിലും പ്രതിഫലനമുണ്ടായത്.

ഇന്ത്യൻ ഐടി മേഖല ഇപ്പോൾ ഓട്ടോമേഷന് പകരം ജീവനക്കാരെ കൂടുതലായി ആശ്രയിക്കുന്ന മേഖലകളിലേക്കാണ് എഐ വ്യാപനം പടരാൻ ഒരുങ്ങുന്നത്. കമ്പനികൾ ഔട്ട്സോഴ്സ് ചെയ്യുന്ന പല ജോലികൾക്കും ഇനി എഐ ടൂൾ മതി. ഓട്ടോമേഷൻ ഐടി വ്യവസായ രംഗത്തെ മത്സരം കൂട്ടും. പല വൻകിട കമ്പനികളും താഴെപ്പോകാനും പുതിയ കമ്പനികൾ മുകളിലേക്ക് കയറാനുമുള്ള സാധ്യതകളുമുണ്ട്.