4 Jan 2024 2:37 PM IST
Summary
- ഏഞ്ചൽ വണ്ണിന്റെ ഉപഭോകതാക്കളുടെ എണ്ണം 1.94 കോടിയിലെത്തി
- പ്രതിദിന ഓർഡറുകൾ 28 ശതമാനം ഉയർന്ന് 68.60 ലക്ഷം രൂപയായി
- ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 3750 രൂപയിലെത്തി
ഉപഭോക്ത വളർച്ചയിൽ 5.4 ശതമാനം പ്രതിമാസ വളർച്ച രേഖപ്പെടുത്തി ബ്രോക്കറേജ് സ്ഥാപനമായ ഏഞ്ചൽ വണ്‍. മുൻ മാസത്തെ അപേക്ഷിച്ച് 2023 ഡിസംബറിലായിരുന്നു കമ്പനി ഈ നേട്ടം കൈവരിച്ചത്. ഇന്നത്തെ തുടക്ക വ്യാപാരത്തിൽ ഓഹരികൾ 7 ശതമാനം നേട്ടത്തോടെ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 3750 രൂപയിലെത്തി. കഴിഞ്ഞ ഒരു വർഷത്തിൽ ഓഹരികൾ നൽകിയത് 175 ശതമാനം നേട്ടമാണ്.
ഡിസംബറിൽ മാത്രം10.5 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് കമ്പനി കൂട്ടിച്ചേർത്തത്. ഇത് മുൻ മാസത്തേക്കാളും 53.4 ശതമാനം ഉയർന്നതാണ്. ഇതോടെ കമ്പനിയുടെ മൊത്തം ഉപഭോകതാക്കളുടെ എണ്ണം 1.94 കോടിയിലെത്തി.
ഡിസംബറിൽ പ്രതിദിന ഓർഡറുകൾ മുൻ മാസത്തേക്കാൾ 28 ശതമാനം ഉയർന്ന് 68.60 ലക്ഷം രൂപയായി. ബ്രോക്കിംഗ് കമ്പനിയുടെ ശരാശരി പ്രതിദിന വിറ്റുവരവ് മുൻ മാസത്തേക്കാളും 22.3 ശതമാനം ഉയർന്ന് ഡിസംബെറിൽ 42.01 ലക്ഷം കോടി രൂപയിലെത്തി. സ്ഥാപനത്തിന്റെ ഏറ്റവും വലിയ ഭാഗം ഉൾപ്പെടുന്ന ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്‌ഷൻ വിഭാഗത്തിന്റെ ശരാശരി പ്രതിദിന വിറ്റുവരവും 22.4 ശതമാനം വർധിച്ച് ഇതേ കാലയളവിൽ 41.54 ലക്ഷം കോടി രൂപയായി. പണം, ചരക്ക് തുടങ്ങിയ മറ്റ് വിഭാഗങ്ങൾക്ക്, ശരാശരി പ്രതിദിന വിറ്റുവരവ് യഥാക്രമം 44.3 ശതമാനവും 3.6 ശതമാനവും ഉയർന്നു. ഇക്വിറ്റി വിഭാഗത്തിലെ കമ്പനിയുടെ റീട്ടെയിൽ വിറ്റുവരവ് വിപണി വിഹിതവും ഡിസംബറിൽ മുൻ മാസത്തെ അപേക്ഷിച്ച് 0.38 ശതമാനം വർധിച്ച് 27.1 ശതമാനമായി ഉയർന്നു.
ഉച്ചക്ക് 1.00 മണിക്ക് ഏഞ്ചൽ വണ്‍ ഓഹരികൾ എൻഎസ്ഇ യിൽ 3.29 ശതമാനം ഉയർന്ന് 3592.00 രൂപയിൽ വ്യാപാരം തുടരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
