1 Nov 2023 7:55 AM IST
ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍, അനിശ്ചിതത്വം തുടരുന്നു; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- എഫ്ഒഎംസി യോഗ തീരുമാനങ്ങള്‍ നാളെ പുലര്‍ച്ചയോടെ പുറത്തുവരും
- യുഎസ് വിപണികള്‍ ചൊവ്വാഴ്ച വ്യാപാരം നേട്ടത്തില്‍ അവസാനിപ്പിച്ചു
- ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം തുടങ്ങിയത് ഇടിവില്‍
രണ്ട് ദിവസങ്ങളിലെ നേട്ടങ്ങള്‍ക്കു ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്നലത്തെ വ്യാപാരത്തില്‍ വീണ്ടും താഴേക്കു പോയി. ഗാസയിലെ കരയുദ്ധവുമായി ഇസ്രയേല്‍ മുന്നോട്ടുപോകുന്നതും യുഎസ് ഫെഡ് റിസര്‍വ് യോഗത്തിന്‍റെ പ്രഖ്യാപനങ്ങള്‍ വരുന്നതിനു മുന്നോടിയായുള്ള ജാഗ്രതയും തുടക്ക വ്യാപാരത്തിലെ നേട്ടത്തിനു ശേഷം വിപണികളെ താഴോട്ടു വലിക്കുകയായിരുന്നു.കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങളും നിക്ഷേപകര്‍ക്ക് അത്ര തൃപ്തികരമായിട്ടില്ല. ബിഎസ്ഇ സെൻസെക്‌സ് 238 പോയിന്റ് താഴ്ന്ന് 63,875ലും നിഫ്റ്റി 61 പോയിന്റ് താഴ്ന്ന് 19,080ലും എത്തി.
നാളെ പുലര്‍ച്ചയോടെ (ഇന്ത്യന്‍ സമയം) ഫെഡ് റിസര്‍വ് പണനയ സമിതി തങ്ങളുടെ വീക്ഷണങ്ങളും തീരുമാനങ്ങളും പ്രഖ്യാപിക്കാനിരിക്കെ ആഗോള വിപണികളില്‍ വീണ്ടും മുന്നേറ്റം പ്രകടമാകുന്നുണ്ട്.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
നിഫ്റ്റി 19,056-ലും തുടർന്ന് 19,014-ലും 18,946-ലും പിന്തുണ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍. 19,191 പെട്ടെന്നുള്ള പ്രതിരോധം ആണ്, തുടര്‍ന്ന് 19,233,ഉം 19,301ഉം.
ആഗോള വിപണികളില്‍ ഇന്ന്
ഏഷ്യ-പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ, ചൈന, ജപ്പാന്‍ വിപണികള്‍ നേട്ടതതിലാണ്. അതേസമയം ഹോംഗ്കോംഗ് വിപണി ഇടിവിലേക്ക് നീങ്ങി. യൂറോപ്യന്‍ വിപണികള്‍ ഇന്നലെ പൊതുവേ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.
യുഎസിലെ മൂന്ന് പ്രമുഖ വിപണികളും ചൊവ്വാഴ്ചത്തെ വ്യാപാരം നേട്ടത്തിലാണ് അവസാനിപ്പിച്ചിട്ടുള്ളത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 123.91 പോയിന്റ് (0.38 ശതമാനം) ഉയർന്ന് 33,052.87 ലും എസ് & പി 500 26.98 പോയിന്റ് (0.65 ശതമാനം) ഉയർന്ന് 4,193.8ലും നാസ്ഡാക്ക് കോമ്പോസിറ്റ് 61.76 പോയിന്റ് (0.48 ശതമാനം) വർധിച്ച് 12,851.24 ലും എത്തി.
ഇന്ന് ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം ആരംഭിച്ചിട്ടുള്ളത് 12 പോയിന്‍റിന്‍റെ നഷ്ടത്തോടെയാണ്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെ തുടക്കം ഫ്ലാറ്റായോ നെഗറ്റിവായോ ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ലാർസൻ ആൻഡ് ടൂബ്രോ: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ ഏകീകൃത ലാഭം 45 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി 3,223 കോടി രൂപയായി. ഓർഡർ വരവ് 72 ശതമാനം വർധിച്ച് 89,153 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 19 ശതമാനം വർധിച്ച് 51,024 കോടി രൂപയായി.
ഭാരതി എയർടെൽ: ജൂലൈ-സെപ്റ്റംബർ കാലയളവിൽ 1,340.7 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു, മുൻ പാദത്തേക്കാൾ 16.9 ശതമാനം ഇടിവ്, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുന്‍പാദത്തെ അപേക്ഷിച്ച് 1 ശതമാനം കുറഞ്ഞ് 37,044 കോടി രൂപയായി.
ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്: രണ്ടാം പാദത്തിലെ ഏകീകൃത ലാഭം 3.1 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി 338.2 കോടി രൂപയായി, മറ്റ് വരുമാനം എന്ന വിഭാഗത്തിലെ വളര്‍ച്ച ഇതിനെ പിന്തുണയ്ക്കുന്നു. മുന്‍ സാമ്പത്തിക വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പ്രവർത്തന വരുമാനം 11 ശതമാനം വർധിച്ച് 3,734 കോടി രൂപയായി.
ലുപിൻ: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ (യുഎസ് എഫ്ഡിഎ) നിന്ന് മാൻഡിദീപ് യൂണിറ്റ്-2 നിർമ്മാണ കേന്ദ്രത്തിന്റെ എസ്റ്റാബ്ലിഷ്‌മെന്റ് ഇൻസ്പെക്ഷൻ റിപ്പോർട്ട് (ഇഐആർ) ലഭിച്ചു. 2023 ഓഗസ്റ്റ് 7 നും ഓഗസ്റ്റ് 11 നും ഇടയിൽ നടത്തിയ അവസാന പരിശോധനയ്ക്ക് ശേഷമാണ് ഇഐആര്‍ ഇഷ്യൂ ചെയ്‌തത്. 'നടപടികളൊന്നും സൂചിപ്പിച്ചിട്ടില്ല' എന്ന് തരംതിരിക്കപ്പെട്ടതോടെ പരിശോധനകള്‍ അവസാനിച്ചു.
ബ്ലൂ ജെറ്റ് ഹെൽത്ത്‌കെയർ: ഈ ഫാർമ കമ്പനി നവംബർ 1 ന് ബിഎസ്‌ഇയിലും എൻഎസ്‌ഇയിലും അരങ്ങേറ്റം കുറിക്കും. അവസാന ഇഷ്യു വില ഒരു ഓഹരിക്ക് 346 രൂപയായി നിശ്ചയിച്ചു.
ക്രൂഡ് ഓയില്‍
യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശനിരക്ക് വർധിപ്പിക്കുമെന്ന പ്രതീക്ഷയിൽ ചൊവ്വാഴ്ച എണ്ണവില ഉയർന്നു. ഡിസംബർ ഡെലിവറിക്കുള്ള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 31 സെന്‍റ് (0.4 ശതമാനം) ഉയർന്ന് ബാരലിന് 87.76 ഡോളറായിരുന്നു, ചൊവ്വാഴ്ച്ച അവസാനിക്കും. കൂടുതൽ വ്യാപാരം നടന്ന ജനുവരിയിലെ കരാർ 11 സെന്‍റ് (0.1 ശതമാനം) ഉയർന്ന് 86.47 ഡോളറായി.
ഡിസംബർ ഡെലിവറിക്കുള്ള യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 25 സെന്‍റ് അഥവാ 0.3 ശതമാനം ഉയർന്ന് 82.55 ഡോളറിലെത്തി, ജനുവരി ഡെലിവറിക്ക് 21 സെന്‍റ് അഥവാ 0.3 ശതമാനം ഉയർന്ന് 81.89 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
ഒക്ടോബർ 31ന് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 696.02 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 340.25 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം
പഠിക്കാം & സമ്പാദിക്കാം
Home
