19 Feb 2024 11:05 AM IST
Summary
- സെക്ടറിൽ സൂചികകളിൽ നിഫ്റ്റി പിഎസ്ഇ നേട്ടത്തിൽ
- പ്രസിഡൻ്റിൻ്റെ അവധി ദിനമായതിനാൽ തിങ്കളാഴ്ച യുഎസ് മാർക്കറ്റിൽ വ്യാപാരമുണ്ടായിരിക്കില്ല
- വെള്ളിയാഴ്ച എഫ്‌പിഐ അറ്റ വാങ്ങൽ രേഖപ്പെടുത്തി
ഏഷ്യൻ വിപണികളിലെ സമ്മിശ്ര പ്രവണതകൾക്കിടയിലും ആഭ്യന്തര വിപണി ഉണർന്നത് നേട്ടത്തോടെ. സെൻസെക്‌സ് 23.96 പോയിൻ്റ് അഥവാ 0.03 ശതമാനം ഉയർന്ന് 72,450.60 പോയിൻ്റിലും, നിഫ്റ്റി 32.35 പോയിൻ്റ് അല്ലെങ്കിൽ 0.15 ശതമാനം ഉയർന്ന് 22,073.05 പോയിൻ്റിലുമാണ് വ്യപാരം ആരംഭിച്ചത്.
നിഫ്റ്റിയിൽ ബജാജ് ഓട്ടോ (2.63%), അദാനി എന്റർപ്രൈസസ് (1.59%), ബജാജ് ഫൈനാൻസ് (1.58%), ഡോ.റെഡ്ഡിസ് (1.55%), ഗ്രാസിം ഇൻഡസ്ട്രീസ് (1.47%) നേട്ടമുണ്ടാക്കിയപ്പോൾ ടിസിഎസ് (-1.39%), എസ്ബിഐ ലൈഫ് ഇൻഷുറൻസ് (-1.39%), വിപ്രോ (-1.22%), ലാര്സണ് ആൻഡ് ടൂബ്രോ (-1.17%), അപ്പോളോ ഹോസ്പിറ്റൽസ് (-1.12%) നഷ്ടമുണ്ടാക്കി.
സെക്ടറിൽ സൂചികകളിൽ നിഫ്റ്റി പിഎസ്ഇ 0.77 ശതമാനം ഉയർന്നു.
"തിങ്കളാഴ്ച ഏഷ്യൻ വിപണികൾ വ്യാപാരം ആരംഭിച്ചത് മന്ദഗതിയിലാണ്. ആഗോളതലത്തിൽ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകൾ മങ്ങുന്നത് ഇതിന് കാരണമായി. അവധിയിലുള്ള ചൈനീസ് വിപണി നേട്ടത്തോടെ ആരംഭിക്കുന്നതിനായാണ് നിക്ഷേപകർ കാത്തിരിക്കുന്നതെന്ന്" എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയിൽ റിസർച്ച് മേധാവി ദീപക് ജസാനി പറഞ്ഞു.
പ്രെസിഡെന്റ്സ് ഹോളിഡേ നമായതിനാൽ തിങ്കളാഴ്ച യുഎസ് മാർക്കറ്റിൽ വ്യാപാരമുണ്ടായിരിക്കില്ല. വെള്ളിയാഴ്ച, സൂചികകൾ ഇടിവിലായിരുന്നു ക്ലോസ് ച്യ്തത്. മൂന്ന് പ്രധാന സൂചികകളും പ്രതിവാര നഷ്ടം രേഖപ്പെടുത്തി.
കഴിഞ്ഞ നാല് ട്രേഡിംഗ് സെഷനുകളിൽ പ്രധാന ആഭ്യന്തര സൂചികകൾ നേട്ടത്തോടെയാണ് വ്യപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച, സെൻസെക്‌സ് 376.26 പോയിൻ്റ് ഉയർന്ന് 72,426.64 പോയിൻ്റിലും നിഫ്റ്റി 129.95 പോയിൻ്റ് ഉയർന്ന് 22,040.70 പോയിൻ്റിലുമാണ് ക്ലോസ് ചെയ്തത്.
എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം 253.28 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതിനാൽ വെള്ളിയാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) അറ്റ വാങ്ങൽ രേഖപ്പെടുത്തി.
"പ്രതീക്ഷിച്ചതിലും ഉയർന്ന പണപ്പെരുപ്പ കണക്കുകൾ പുറത്തു വന്നെങ്കിലും യുഎസ് വിപണികളെ ഇത് ബാധിച്ചില്ലെന്ന്" ജസാനി പറഞ്ഞു.
"നാലാം പാദത്തിലെ വരുമാനം പ്രതീക്ഷിച്ചതിലും മികച്ചതാണ്. ജനുവരിയിലെ യുഎസ് പണപ്പെരുപ്പം, ഉപഭോക്തൃ-വില സൂചികയും പ്രൊഡ്യൂസർ-പ്രൈസ് ഇൻഡക്സും കണക്കാക്കിയാൽ, വാൾസ്ട്രീറ്റ് പ്രതീക്ഷിച്ചതിലും ശക്തമായിരുന്നു എന്നും," അദ്ദേഹം കൂട്ടിച്ചേർത്തു.
പഠിക്കാം & സമ്പാദിക്കാം
Home
