19 Dec 2025 1:17 PM IST
ജപ്പാൻ; പലിശ നിരക്ക് 30 വർഷത്തെ ഉയർന്ന നിരക്കിൽ; 'യെൻ കാരി' ഇന്ത്യൻ വിപണിയ്ക്ക് സുനാമിയാകുമോ?
MyFin Desk
Summary
ജപ്പാനിലെ "യെൻ കാരി' ട്രേഡ് ഇന്ത്യൻ വിപണിയിൽ സുനാമിയാകുമോ? പലിശ നിരക്കുകൾ 30 വർഷത്തെ ഉയർന്ന നിരക്കിലെത്തുന്നത് വിപണികളെ എങ്ങനെ ബാധിക്കും?
ജപ്പാനിലെ പലിശ നിരക്ക് 30 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ഇന്ത്യന്‍ വിപണി തകര്‍ച്ചയിലേക്കോ?'
ലോക സാമ്പത്തിക രംഗത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ജപ്പാനില്‍ നിന്നൊരു നിര്‍ണ്ണായക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കിലേക്ക് ബാങ്ക് ഓഫ് ജപ്പാന് പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇത് ജപ്പാനെ മാത്രം ബാധിക്കുന്ന ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചേക്കാമെന്ന് വിദഗ്ധർ.
എന്തുകൊണ്ടാണ് നിരക്ക് വർധന?
ബാങ്ക് ഓഫ് ജപ്പാന് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ച് 0.75 ശതമാനമാക്കി. 1995-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വര്‍ഷങ്ങളോളം 'സീറോ ഇന്ററസ്റ്റ്' നയം പിന്തുടര്‍ന്ന ജപ്പാന്, പണപ്പെരുപ്പവും വര്‍ദ്ധിച്ചുവരുന്ന ശമ്പള നിരക്കും കണക്കിലെടുത്താണ് ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.ഈ പ്രഖ്യാപനത്തിന് പിന്നാലെ സെന്‍സെക്സ് 500 പോയിന്റിലധികം ഉയരുകയും നിഫ്റ്റി 25,970 എന്ന നിലവാരം തിരിച്ചുപിടിക്കുകയും ചെയ്തു. ഇതിനര്‍ത്ഥം വിപണി ഈ നിരക്ക് വര്‍ദ്ധന മുന്‍കൂട്ടി കണ്ടിരുന്നു എന്നാണ്. എന്നാൽ ജാഗ്രത വേണമെന്ന് നിരീക്ഷകർ സൂചിപ്പിക്കുന്നു.
യെന്‍ കാരി ട്രേഡ് ഭീഷണിയോ?
എന്തുകൊണ്ടാണ് ജപ്പാനിലെ പലിശ കൂടുമ്പോള്‍ ഇന്ത്യന്‍ വിപണി ഭയപ്പെടേണ്ടത്? ഇതിന് പിന്നില്‍ 'യെന്‍ കാരി ട്രേഡ്' എന്ന പ്രതിഭാസമാണ്. ജപ്പാനില്‍ പലിശ കുറവായിരുന്നപ്പോള്‍ വിദേശ നിക്ഷേപകര്‍ അവിടെ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണം കടമെടുത്ത് ഇന്ത്യയെപ്പോലുള്ള വളരുന്ന വിപണികളില്‍ നിക്ഷേപിച്ചിരുന്നു. ഇപ്പോള്‍ ജപ്പാനില്‍ പലിശ കൂടുമ്പോള്‍, ഈ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് പണം പിന്‍വലിച്ച് ജപ്പാനിലെ കടം വീട്ടാന്‍ ശ്രമിച്ചേക്കാം. ഇത് ഇന്ത്യന്‍ വിപണിയില്‍ വലിയ രീതിയിലുള്ള വിദേശ നിക്ഷേപ (FII) പിന്‍വലിക്കലിന് വീണ്ടും കാരണമായേക്കാം.
വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, ബാങ്ക് ഓഫ് ജപ്പാന് ഇനിയും നിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ ജാപ്പനീസ് സമ്പദ്വ്യവസ്ഥയ്ക്ക് എത്രത്തോളം നിരക്കുകള്‍ ഉയര്‍ത്താന്‍ കഴിയുമെന്നത് കണ്ടറിയണം. നിലവില്‍ വിപണിയില്‍ ഒരു പോസിറ്റീവ് തരംഗം ഉണ്ടെങ്കിലും വരാനിരിക്കുന്ന മാസങ്ങളില്‍ 'റിവേഴ്സ് യെന്‍ കാരി ട്രേഡ്' ഉണ്ടാകാനുള്ള സാധ്യത നിക്ഷേപകര്‍ ഗൗരവമായി കാണേണ്ടതുണ്ട്.
യെന്‍ കാരി ട്രേഡിന്റെ തിരിച്ചൊഴുക്കുണ്ടായാൽ അത് ഇന്ത്യന്‍ വിപണിയില്‍ താല്ക്കാലികമായ ചാഞ്ചാട്ടമുണ്ടാക്കാം എന്ന് വി.കെ വിജയകുമാറിർ ചൂണ്ടിക്കാട്ടുന്നു.. വിപണിയുടെ അടിത്തറ തകര്‍ക്കുന്ന ഒരു പ്രതിഭാസമല്ലെങ്കിലും. ജപ്പാന് ഇനിയും പലിശ നിരക്കുകള്‍ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുമെന്ന സൂചനകൾ ലോകമെമ്പാടുമുള്ള വിദേശ സ്ഥാപന നിക്ഷേപകരെ സ്വാധീനിക്കും. ഇത് ഇന്ത്യ പോലുള്ള എമര്‍ജിംഗ് മാര്‍ക്കറ്റുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കാന്‍ ഇടയാക്കിയേക്കാമെവന്നും നിരീകഷണമുണ്ട്
. ഇത്തരത്തില്‍ വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുമ്പോള്‍ നിഫ്റ്റിയിലും സെന്‍സെക്സിലും ഏതാനും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന തിരുത്തലുകള്‍ കണ്ടേക്കാം. ജാപ്പനീസ് സമ്പദ്വ്യവസ്ഥയ്ക്ക് അക്രമാസക്തമായ നിരക്ക് വര്‍ദ്ധനവുകള്‍ തുടരാന്‍ പരിമിതികളുണ്ട്. അതിനാല്‍ റിവേഴ്സ് കാരി ട്രേഡ് ഒരു ഹ്രസ്വകാല പ്രതിഭാസമായി ഒതുങ്ങാനാണ് സാധ്യത.
പഠിക്കാം & സമ്പാദിക്കാം
Home
