image

10 May 2026 9:52 AM IST

Stock Market Updates

ബാങ്കിംഗ് സെക്ടറിൽ വൻ കുതിപ്പ്:എസ്ബിഐ, ബിഒബി, പിഎൻബി ഓഹരികളിൽ നിക്ഷേപിക്കണോ? അനലിസ്റ്റുകളുടെ നിരീക്ഷണം ഇങ്ങനെ

MyFin Desk

Illustration of SBI, Bank of Baroda, and PNB logos with stock market growth chart.
X

ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ആസ്ഥാന മന്ദിരങ്ങളും ഓഹരി വിപണി സൂചികയും.

Summary

ലാഭത്തിൽ റെക്കോർഡിട്ട് എസ്ബിഐ; ഗോൾഡ് ലോണിൽ തിളങ്ങി ബാങ്ക് ഓഫ് ബറോഡ - ബാങ്കിംഗ് ഓഹരികളിലെ പുതിയ ട്രെൻഡുകൾ അറിയാം.


ബാങ്കിംഗ് സെക്ടറിലെ ബിഗ് ത്രീകളില്‍ നിക്ഷേപ സാധ്യതയെന്ന് അനലിസ്റ്റുകള്‍. പാദഫലങ്ങള്‍ നിര്‍ണായകമെന്നും വിലയിരുത്തല്‍.2026 നാലാം പാദഫലങ്ങള്‍ പുറത്തുവരുമ്പോള്‍ നിക്ഷേപകര്‍ ആവേശത്തിലാണ്. എന്നാല്‍ ലാഭക്കണക്കുകള്‍ക്കപ്പുറം അസറ്റ് ക്വാളിറ്റിയും മാര്‍ജിന്‍ ട്രെന്‍ഡും പരിശോധിച്ച് വേണം മുന്നോട്ടുള്ള നിക്ഷേപമെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.

ആദ്യം ഇന്ത്യയുടെ ബാങ്കിംഗ് ഭീമനായ എസ്ബിഐയിലേക്ക് വന്നാല്‍ വാര്‍ഷിക ലാഭം 80,000 കോടി കടന്ന് ചരിത്രം കുറിച്ചെങ്കിലും, നിക്ഷേപ ചിലവ് വര്‍ദ്ധിച്ചത് ബാങ്കിന്റെ അറ്റപലിശ വരുമാനം 2.93 ശതമാനമായി കുറയാന്‍ കാരണമായി. മാര്‍ക്കറ്റ് അനലിസ്റ്റ് മായങ്ക് ജെയിനിന്റെ നിരീക്ഷണമനുസരിച്ച്, 900 രൂപയ്ക്കും 1100 രൂപയ്ക്കും ഇടയില്‍ കണ്‍സോളിഡേഷന്‍ നടത്തുന്ന എസ്ബിഐ, 1100 കടന്നാല്‍ മാത്രമേ പുതിയ കുതിപ്പ് നടത്തൂ. എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസിലെ അനലിസ്റ്റ് സീമ ശ്രീവാസ്തവ നിലവില്‍ ഏറ്റവും മികച്ച നിക്ഷേപമായി കാണുന്നത് ബാങ്ക് ഓഫ് ബറോഡയെയാണ്.

കുതിക്കുമോ ബാങ്ക് ഓഫ് ബറോഡ?

11.2% ലാഭ വളര്‍ച്ചയോടെ 5,616 കോടി രൂപയാണ് ബാങ്കിന്റെ ക്വാര്‍ട്ടര്‍ പ്രോഫിറ്റ്. പ്രത്യേകിച്ച്, ഗോള്‍ഡ് ലോണ്‍ വിതരണത്തില്‍ ഉണ്ടായ 98% വര്‍ദ്ധനവ് ശ്രദ്ധേയമാണ്. മാര്‍ജിന്‍ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും 3.08% എന്ന മികച്ച ആഭ്യന്തര അറ്റപലിശ വരുമാനം നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് സാധിച്ചു. ടെക്നിക്കല്‍ അനലിസ്റ്റ് ഗണേഷ് ദോംഗ്രെ പറയുന്നത്, 265 രൂപയിലെ പ്രതിരോധം മറികടന്നാല്‍ ഓഹരി പുതിയ ഉയരങ്ങളിലെത്തുമെന്നാണ്.

ഏറ്റവും വലിയ ലാഭ വളര്‍ച്ച രേഖപ്പെടുത്തിയത് പിഎന്‍ബിയാണ്14.4% വര്‍ദ്ധനവ്. എങ്കിലും മാര്‍ജിനുകള്‍ 2.57 ശതമാനമായി താഴ്ന്നത് ഒരു വെല്ലുവിളിയാണ്. ഗണേഷ് ദോംഗ്രെയുടെ അഭിപ്രായത്തില്‍, 108 രൂപ നിലവാരത്തില്‍ ശക്തമായ ബുള്ളിഷ് സെറ്റപ്പ് കാണിക്കുന്ന ഓഹരി , വരും മാസങ്ങളില്‍ 130 മുതല്‍ 140 രൂപ വരെ ലക്ഷ്യമിടുന്നു.ചുരുക്കത്തില്‍, സുരക്ഷിതമായ നിക്ഷേപത്തിന് എസ്ബിഐയും, ഉയര്‍ന്ന വളര്‍ച്ചയ്ക്കും ലാഭത്തിനും ബാങ്ക് ഓഫ് ബറോഡയും, ഒരു ടേണ്‍ എറൗണ്ട് ഓപ്പര്‍ച്യൂണിറ്റിയായി പിഎന്‍ബിയും നിക്ഷേപകര്‍ക്ക് പരിഗണിക്കാം.