12 March 2024 10:59 AM IST
Summary
- നിഫ്റ്റി റിയൽറ്റി സൂചിക 1.80 ശതമാനം ഇടിഞ്ഞു
- എഫ്ഐഐകൾ തിങ്കളാഴ്ച 4,212.76 കോടി രൂപയുടെ അറ്റ വാങ്ങൽ രേഖപ്പെടുത്തി
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 82.76 ലെത്തി
എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബ്ലൂ ചിപ്പ് ഓഹരികളുടെ വാങ്ങലും വിദേശ ഫണ്ടുകളുടെ പണമൊഴുക്കിനും ഇടയിൽ ആഭ്യന്തര വിപണി തുറന്നത് നേട്ടത്തോടെയാണ്. സെൻസെക്സ് 376.38 പോയിൻ്റ് ഉയർന്ന് 73,879.02 ലും നിഫ്റ്റി 85.55 പോയിൻ്റ് ഉയർന്ന് 22,418.20 ലുമാണ് വ്യാപാരം തുടങ്ങിയത്.
നിഫ്റ്റിയിൽ എച്ച്ഡിഎഫ്സി ബാങ്ക് (2.28%), ടിസിഎസ് (.17%), റിലയൻസ് ഇൻഡസ്ട്രീസ് (1.29%), എച്ച്ഡിഎഫ്സി ലൈഫ് (1.04%), ഭാരത് പെട്രോളിയം (0.73%), എന്നിവ തുടക്ക വ്യാപാരത്തിൽ നേട്ടം നൽകിയപ്പോൾ ഐടിസി (1.91%), സിപ്ല (1.90%), നെസ്‌ലെ ഇന്ത്യ (1.51%), ഹിന്ദുസ്ഥാൻ യൂണിലിവർ (1.00%), ഗ്രാസിം ഇൻഡസ്ട്രീസ് (0.84%) ഇടിവ് രേഖപ്പെടുത്തി.
സെക്ടറൽ സൂചികയിൽ നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി ബാങ്ക് ഒരു ശതമാനത്തോളം ഉയർന്നു. നിഫ്റ്റി റിയൽറ്റി സൂചിക 1.80 ശതമാനം ഇടിഞ്ഞു.
"വിപണിയിലെ, പ്രത്യേകിച്ച് സ്മോൾ ക്യാപ്സിലെ തിരുത്തലാണ് ഇപ്പോൾ കണ്ടു വരുന്ന പ്രവണത. സ്മോൾ ക്യാപ് സൂചിക ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 7.8 ശതമാനം താഴെയാണ്, ഉയർന്ന മൂല്യനിർണ്ണയങ്ങൾക്കിടയിൽ തിരുത്തലിന് സാധ്യതയുണ്ട്.
സ്മോൾ ക്യാപ് വിഭാഗത്തിലെ ഉയർന്ന മൂല്യനിർണയത്തെക്കുറിച്ച് റെഗുലേറ്റർ സെബി വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ട്, അതിനാൽ റെഗുലേറ്ററി നടപടികൾ തുടർന്നേക്കും.സ്മോൾ-ക്യാപ് ഫണ്ടുകളിൽ വില്പന തുടരാനുള്ള സാദ്ധ്യതകൾ കാരണം സൂചിക ഇടവിലേക്ക് നീങ്ങാം. ഒരു തിരുത്തലിനുശേഷം ലാർജ് ക്യാപ്‌സ് തിരിച്ചുവരും, എന്നാൽ സ്മോൾ ക്യാപ്‌സ് അടുത്ത കാലയളവിൽ തിരിച്ചുവരാൻ സാധ്യതയില്ല. കുതിപ്പ് തുടരുന്ന പിഎസ്ഇ ഓഹരികൾ വിൽപന സമ്മർദം നേരിടാനാണ് കൂടുതൽ സാധ്യത," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ഏഷ്യൻ വിപണികളിൽ ഹോങ്കോങ്ങും സിയോളും നേട്ടത്തോടെ വ്യാപാരം തുടരുന്നു. ടോക്കിയോയും ഷാങ്ഹായും നേരിയ ഇടിവിലാണ്.
തിങ്കളാഴ്ച യുഎസ് വിപണികൾ സമ്മിശ്ര വ്യാപാരത്തോടെയാണ് ക്ലോസ് ചെയ്തത്.
ബ്രെൻ്റ് ക്രൂഡ് 0.35 ശതമാനം ഉയർന്ന് ബാരലിന് 82.50 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.18 ശതമാനം താഴ്ന്ന് 2184.75 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 82.76 ആയി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 4,212.76 കോടി രൂപയുടെ അറ്റ വാങ്ങൽ രേഖപ്പെടുത്തി.
സെൻസെക്സ് 616.75 പോയിൻ്റ് അഥവാ 0.83 ശതമാനം ഇടിഞ്ഞ് 73,502.64 ലും നിഫ്റ്റി 160.90 പോയിൻ്റ് അഥവാ 0.72 ശതമാനം ഇടിഞ്ഞ് 22,332.65 ലുമാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്.
പഠിക്കാം & സമ്പാദിക്കാം
Home
